എകുവെരിൻ : ഇന്തോ-മാലിദ്വീപ് സൈനിക അഭ്യാസം സമാപിച്ചു

Dec 15, 2025
എകുവെരിൻ : ഇന്തോ-മാലിദ്വീപ് സൈനിക അഭ്യാസം സമാപിച്ചു
ekuverin india maldeweep

ഇന്ത്യൻ സൈന്യവും മാലിദ്വീപ് ദേശീയ പ്രതിരോധ സേനയും തമ്മിൽ നടത്തിയ ഉഭയകക്ഷി സൈനികാഭ്യാസമായ എകുവെരിൻ ഇന്ന് തിരുവനന്തപുരത്ത് സംയുക്ത മൂല്യനിർണ്ണയ പരിശീലനത്തോടെ സമാപിച്ചു. 
സമകാലിക പ്രവർത്തന പരിതസ്ഥിതികളിലെ കലാപവിരുദ്ധ, തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് രണ്ടാഴ്ച നീണ്ടുനിന്ന തീവ്ര പരിശീലനമാണ് വിജയകരമായി പൂർത്തിയായത്.

ബൈസൺ ഡിവിഷനിലെ  ജനറൽ ഓഫീസർ കമാൻഡിംഗ്  മേജർ ജനറൽ ആർ.ഡി.ശർമ്മ, മാലിദ്വീപിലെ കോളേജ് ഓഫ് ഡിഫൻസ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസിലെ കമാൻഡിംഗ് ഓഫീസർ ബ്രിഗേഡിയർ ജനറൽ അബ്ദുള്ള ഇബ്രാഹിം എന്നിവർ ഇരു രാജ്യങ്ങളിലെയും നിരീക്ഷക പ്രതിനിധി സംഘത്തോടൊപ്പം സമാപന അഭ്യാസം  വീക്ഷിച്ചു.

പരമ്പരാഗത സംഘർഷ സാഹചര്യങ്ങളിൽ പരസ്പര പ്രവർത്തനക്ഷമത,  സമന്വയം, തന്ത്രപരമായ ഏകോപനം എന്നിവ വർദ്ധിപ്പിക്കുന്നതിനാണ് ഈ അഭ്യാസം രൂപകൽപ്പന ചെയ്തിരിക്കുന്നത്.  ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ കൃത്യത, വേഗത, ഫലപ്രാപ്തി എന്നിവ മെച്ചപ്പെടുത്തുന്നതിനായി കോർഡൺ ആൻഡ് സെർച്ച് ഓപ്പറേഷനുകൾ, റൂം ഇന്റർവെൻഷൻ ഡ്രില്ലുകൾ, ചെറിയ ടീം തന്ത്രങ്ങൾ, റിഫ്ലെക്സ് ഫയറിംഗ്, ക്ലോസ്-ക്വാർട്ടർ യുദ്ധ സാങ്കേതിക വിദ്യകൾ എന്നിവ പരിശീലനത്തിൽ ഉൾപ്പെട്ടിരുന്നു.

ആംഫിബിയസ് ഡ്രില്ലുകൾ, ഇന്റലിജൻസ് നയിക്കുന്ന ഓപ്പറേഷനുകൾ, തത്സമയ തീരുമാനമെടുക്കൽ, ചലനാത്മക പ്രവർത്തന സാഹചര്യങ്ങളിൽ സംയുക്ത ദൗത്യ ആസൂത്രണം എന്നിവയിൽ പരിശീലനം പ്രത്യേക ഊന്നൽ നൽകി.
 സ്ഫോടകവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിലും, നിർവീര്യമാക്കൽ സാങ്കേതിക വിദ്യകളിലും, നൂതന ഫീൽഡ് ക്രാഫ്റ്റുകളിലും,   സെൻസിറ്റീവ് പ്രദേശങ്ങൾ സുരക്ഷിതമാക്കുന്നതിലും ഭീഷണികൾ നേരിടുന്നതിലും 
മാലിദ്വീപ് സൈനികർക്ക് പ്രായോഗിക പരിചയം നൽകി.
 ഇരു സംഘങ്ങളും നേടിയെടുത്ത വൈദഗ്ധ്യത്തിന്റെ നിലവാരത്തിൽ ഉന്നത ഉദ്യോഗസ്ഥർ സംതൃപ്തി പ്രകടിപ്പിച്ചു.
 ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ പ്രൊഫഷണൽ സൈനിക സഹകരണം ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമുള്ള ഇരു രാജ്യങ്ങളുടെയും പ്രതിബദ്ധത ഊട്ടിഉറപ്പിക്കുന്നതായിഈ അഭ്യാസ പരിപാടി.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.