ആദ്യകാല സിനിമ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് കെ.കൃഷ്ണപിള്ള അന്തരിച്ചു

തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം

Aug 30, 2024
ആദ്യകാല സിനിമ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് കെ.കൃഷ്ണപിള്ള അന്തരിച്ചു
early-film-production-executive-k-krishnapilla-passed-away

തിരുവനന്തപുരം : ആദ്യകാല സിനിമ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും നിരവധി സിനിമാ വിതരണ കമ്പനികളുടെ ജീവനക്കാരനുമായിരുന്ന കുന്നത്തുകാൽ, ചെറിയകൊല്ല ഗോകുലത്തിൽ കെ.കൃഷ്ണപിള്ള അന്തരിച്ചു. 81 വയസായിരുന്നു. തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.ഭാര്യ: പരേതയായ എസ്. വിജയമ്മ. മക്കൾ: സൗമ്യ കെ.വി (ഫാർമസിസ്റ്റ്,കാരുണ്യ ഫാർമസി), സിമി കെവി (ലാബ് ടെക്നീഷ്യൻ,എസ്എടി ആശുപത്രി). മരുമക്കൾ: മധു എസ്. വി (മുൻ സൈനിക ഉദ്യോഗസ്ഥൻ, എസ്ബി ഐ), സജി എസ് (ആരോഗ്യ വകുപ്പ് ജീവനക്കാരൻ). സഞ്ചയനം ഈ വരുന്ന തിങ്കളാഴ്ച 9 മണിക്ക്.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.