ഇ-ഗ്രാന്റ്സ് പോർട്ടൽ തുറന്നു
തിരുവനന്തപുരം : പട്ടികജാതി വിദ്യാർഥികളുടെ 2023-24 വർഷത്തെ പോസ്റ്റ്‌മെട്രിക് സകോളർഷിപ്പ് അപേക്ഷകൾ നൽകുന്നതിനായി ആഗസ്റ്റ് 15 വരെ ഇ-ഗ്രാന്റ്സ് പോർട്ടൽ ഓപ്പൺ ചെയ്തിട്ടുണ്ട്. 2023-24 അധ്യയന വർഷത്തെ അപേക്ഷകൾ മാത്രമേ 2024 ഓഗസ്റ്റ് 15 വരെ സമർപ്പിക്കുവാൻ പാടുള്ളൂ. 2024-25 വർഷത്തെ അപേക്ഷകൾ നൽകുന്നതിന് ആഗസ്റ്റ് 15 വരെ അവസരമുണ്ടായിരിക്കുന്നതല്ല.


