സോജൻ ജേക്കബ്
കോട്ടയം : വ്യത്യസ്തമായ എന്നാൽ സന്തോഷം പകരുന്ന അനുഭവങ്ങൾ തന്നെയായിരുന്നു അനുരാജിന് ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായുള്ള സഞ്ചരിക്കുന്ന അക്ഷയ കേന്ദ്രം സമ്മാനിച്ചത് .അതുതന്നെയാണ് അനുരാജിന്റെ അക്ഷയയെ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ അക്ഷയ കേന്ദ്രമായി തെരഞ്ഞെടുക്കാനും കാരണം സംസ്ഥാനത്തെ ഇത്തരത്തിലുള്ള ആദ്യ അക്ഷയ കേന്ദ്രമാകാൻ ഭാഗ്യം ലഭിച്ച ആലപ്പുഴ തിരുവമ്പാടി അക്ഷയ സംരംഭകൻ അനുരാജ് പി ബി പറയുന്നു ജില്ലയിലെ ആയിരത്തോളം കിടപ്പുരോഗികൾക്ക് ആധാർ എടുത്ത് നൽകിയത് മറക്കാനാകാത്ത അനുഭവമാണെന്ന് .ആധാർ മാത്രമല്ല പെൻഷൻ മസ്റ്ററിംഗ് മുതൽ നിരവധി വിവിധ ഓൺലൈൻ അപേക്ഷകൾ വീട്ടിലെത്തി നല്കാൻ കഴിഞ്ഞത് .
മാരുതി ഓമ്നി വാനിൽ ആധാർ ലാപ് ടോപ് ഉൾപ്പെടയുള്ള ഉപകരണങ്ങളും പ്രിന്ററും പി വി സി കാർഡ് പ്രിന്ററും എല്ലാം ഘടിപ്പിച്ചായിരുന്നു പ്രവർത്തനം .
ആലപ്പുഴയുടെ ഭൂപ്രകൃതി അറിയാമല്ലോ ,എല്ലാ സ്ഥലത്തും വാഹനം എത്തില്ല ,അവിടങ്ങളിൽ വള്ളത്തിൽ എത്തിയാണ് സേവനങ്ങൾ നൽകിയത് .
ഇനിയും അനുരാജിന് പൊതുസേവനത്തിന്റെ വാതിലുകൾ വ്യത്യസ്തമായി പൊതുസമൂഹത്തിലേക്ക് പകരുവാൻ സാധിക്കട്ടെ ....
വിജയത്തിൽ പിന്തുണയുമായി ഭാര്യ ആര്യ കമലും ,മകൾ അദ്വൈത അനുരാജ് എന്നിവർ കൂടെയുണ്ട് .
സൗരോർജ്ജത്തിൽ സേവനത്തിന്റെ ഊർജ്ജം പകർന്ന പത്തനംതിട്ട പട്ടക്കാല വെണ്ണിക്കുളം അക്ഷയ
കേരള സംസ്ഥാന ഇ-ഗവേണൻസ് അവാർഡുകളിൽ പത്തനംതിട്ട ജില്ലയിലെ അക്ഷയ സെന്റർ പട്ടക്കാല, വെണ്ണിക്കുളം മൂന്നാം സമ്മാനം നേടിയത് സൗരോർജ്ജത്തിന്റെ കരുത്തിൽ നൽകിയ ജനസേവനങ്ങൾക്കാണ് .
പൗര സേവന വിതരണം, നവീകരണം, കമ്മ്യൂണിറ്റി സ്വാധീനം എന്നിവയിലെ മികവിനെ അംഗീകരിച്ചു കൊണ്ടാണ് കൊച്ചന്നാമ്മ കുര്യന്റെ ഉടമസ്ഥതയിലുള്ള അക്ഷയ അവാർഡിനർഹമായത് .
വർഷങ്ങളായി, ഗ്രാമീണ കേരളത്തിലെ ഫലപ്രദമായ ഡിജിറ്റൽ ഭരണത്തിനും പൊതുസേവനത്തിനും ഒരു മാതൃകയായി കേന്ദ്രം ഉയർന്നുവന്നിട്ടുണ്ട്. • പരിസ്ഥിതി സൗഹൃദവും തടസ്സമില്ലാത്തതുമായ പ്രവർത്തനങ്ങൾ ഉറപ്പാക്കിക്കൊണ്ട് കേരളത്തിലെ ആദ്യത്തെ പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന അക്ഷയ കേന്ദ്രമായി. സേവന വിതരണത്തിൽ പത്തനംതിട്ട ജില്ലയിലെ ഏറ്റവും മികച്ച അക്ഷയ കേന്ദ്രമായി അംഗീകരിക്കപ്പെട്ടു.
• ആധാർ എൻറോൾമെന്റ്, ഇ-ഡിസ്ട്രിക്റ്റ് സേവനങ്ങൾ, സിവിൽ സപ്ലൈസ് എന്നിവയിൽ ജില്ലാ നേതാവ്.
• ജില്ലാ ഭരണകൂടത്തിന്റെ മാർഗ്ഗനിർദ്ദേശത്തിൽ PMSBY, PMSVANidhi തുടങ്ങിയ കേന്ദ്ര സർക്കാർ പദ്ധതികളെക്കുറിച്ച് ബോധവൽക്കരണ കാമ്പെയ്‌നുകൾ നടത്തി.
• 2021 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വെബ്‌കാസ്റ്റിംഗ് ഓപ്പറേറ്റർമാരെ നൽകി, ജില്ലയിലെ ഏറ്റവും മികച്ച വളണ്ടിയർ ദാതാവായി.• സൗരോർജ്ജ ഉപയോഗം, ഉപഭോക്തൃ ഫീഡ്‌ബാക്ക്, ജീവനക്കാരുടെ നിരീക്ഷണം, ഗുണനിലവാരമുള്ള സേവന വിതരണം എന്നിവയെക്കുറിച്ചുള്ള ഘടനാപരമായ നയങ്ങളോടെ ISO 9001:2015 സർട്ടിഫിക്കേഷൻ നേടുകയുണ്ടായി .
• കോളേജുകളിൽ ഡിജിറ്റൽ അവബോധം, ഇ-ശ്രാം കാർഡ് ഡ്രൈവുകൾ, പെൻഷൻ മസ്റ്ററിംഗ് ക്യാമ്പുകൾ, വോട്ടർ ഐഡി സഹായം എന്നിവ സജീവമായി പ്രോത്സാഹിപ്പിച്ചു. വീഡിയോ നിർമ്മാണം, ഡിജിറ്റൽ മാർക്കറ്റിംഗ് സൊല്യൂഷനുകൾ, മറ്റ് അക്ഷയ കേന്ദ്രങ്ങൾക്ക് സാങ്കേതിക സഹായം എന്നിവയിലൂടെ സർക്കാർ സംരംഭങ്ങളെ സ്ഥിരമായി പിന്തുണച്ചു.
ഭരണം കൂടുതൽ പ്രാപ്യവും സുതാര്യവും പൗര സൗഹൃദപരവുമാക്കുന്നതിനൊപ്പം മേഖലയിലെ ലക്ഷക്കണക്കിന് ഗുണഭോക്താക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും സേവനം നൽകുന്നതിലും വെണ്ണിക്കുളം പാട്ടക്കവല അക്ഷയ കേന്ദ്രത്തിന്റെ സമർപ്പണത്തെ അവാർഡ് പ്രതിഫലിപ്പിക്കുന്നുണ്ട് .
കൊച്ചന്നാമ്മ കുര്യനൊപ്പം ഭർത്താവ് കുര്യൻ ടി ,മകൻ ബ്ലെസൻ കുര്യൻ തോമസ് എന്നിവരും കരുത്തുറ്റ പിന്തുണയുമായി കൂടയുണ്ട് .വീടിന്റെ പരിസരത്തുതന്നെയാണ് അക്ഷയ സെന്റർ പ്രവർത്തിക്കുന്നത് ,അതുകൊണ്ടുതന്നെ സേവനത്തിനായി ഏതുസമയത്തും സന്നദ്ധമാണ് ഇവരെല്ലാം ...
അനുരാജിനും കൊച്ചന്നാമ്മ കുര്യനും അഭിനന്ദനങ്ങൾ നേരുന്നു ..കൂടുതൽ കരുത്തോടെ ജനസേവനതാല്പര്യത്തോടുകൂടി പ്രവർത്തിക്കുവാൻ അവാർഡ് ഇരുവരെയും പ്രാപ്തരാക്കട്ടെ .....
ഇരുവർക്കും അക്ഷയ ന്യൂസ് കേരളയുടെ അഭിനന്ദനങ്ങൾ .......