ഷിരൂർ തിരച്ചിലിനിടെ അര്‍ജുന്റെ ലോറിയുടെ ലോഹഭാഗം കണ്ടെത്തി
നദിയിൽ രൂപപ്പെട്ട കൂറ്റൻ മണൽത്തിട്ടകൾ ഡ്രഡ്ജിങ് യന്ത്രം ഉപയോഗിച്ച് ഉടച്ചുനീക്കുന്ന ദൗത്യത്തിനിടെയാണ് ലോറിയുടെ വാട്ടർ സ്റ്റാൻഡ് കണ്ടെത്തിയത്
മംഗളൂരു: ഉത്തര കന്നട ജില്ലയിലെ ഷിരൂർ മണ്ണിടിച്ചിലില്‍ മൂന്നു പേരെ കാണാതായ ഗംഗാവാലി നദിയിൽ നടത്തിയ തിരച്ചിൽ ലോറിയുടെ ലോഹഭാഗം കണ്ടെത്തി. നദിയിൽ രൂപപ്പെട്ട കൂറ്റൻ മണൽത്തിട്ടകൾ ഡ്രഡ്ജിങ് യന്ത്രം ഉപയോഗിച്ച് ഉടച്ചുനീക്കുന്ന ദൗത്യത്തിനിടെയാണ് ലോറിയുടെ വാട്ടർ സ്റ്റാൻഡ് കണ്ടെത്തിയത്.കാണാതായ തന്‍റെ ലോറിയുടേതാണ് ലോഹഭാഗങ്ങളെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു. കൂടാതെ, തടികെട്ടാൻ ഉപയോഗിക്കുന്ന കയറും വലിയ ആൽമരവും ഡ്രഡ്ജിങ് നടത്തുന്ന സ്ഥലത്ത് കണ്ടെത്തിയിട്ടുണ്ട്. മണ്ണ് പൂർണമായും നീക്കം ചെയ്യുന്ന പ്രവൃത്തി നാളെ രാവിലെ എട്ട് മണിക്ക് ആരംഭിക്കും.