വോട്ടെണ്ണൽ തുടരവേ പാലക്കാട് ലീഡ് തിരിച്ചുപിടിച്ച് യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട് ലീഡ് തിരിച്ചുപിടിച്ച് രാഹുൽ; ഏഴാം റൗണ്ടിൽ 1388 വോട്ടിന് മുന്നിൽ
പാലക്കാട് : നിയമസഭ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ തുടരവേ പാലക്കാട് ലീഡ് തിരിച്ചുപിടിച്ച് യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. ഏഴാം റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 1388 വോട്ടിനാണ് രാഹുൽ മുന്നിട്ട് നിൽക്കുന്നത്.
വോട്ടെടുപ്പ് ആരംഭിച്ചപ്പോൾ ആദ്യ രണ്ട് റൗണ്ടിൽ എൻ.ഡി.എ സ്ഥാനാർഥി സി. കൃഷ്ണകുമാറായിരുന്നു മുന്നിട്ടുനിന്നത്. എന്നാൽ, തുടർന്നുള്ള റൗണ്ടുകളിൽ രാഹുൽ മുന്നേറ്റമുണ്ടാക്കി. വീണ്ടും നേരിയ വോട്ടുകൾക്ക് കൃഷ്ണകുമാർ മുന്നിലെത്തി. എന്നാൽ, ഏഴാം റൗണ്ടിൽ കൂടുതൽ വോട്ടുകൾ സ്വന്തമാക്കി രാഹുൽ ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു.പാലക്കാട് കോൺഗ്രസ് പ്രവർത്തകർ ആഹ്ലാദപ്രകടനം ആരംഭിച്ചുകഴിഞ്ഞു.