സംസ്ഥാനതല ക്ഷീര സംഗമത്തില്‍ ജില്ലയിലെ കര്‍ഷകരും ജീവനക്കാരും വിവിധ പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി കൊല്ലം ആശ്രമ മൈതാനിയില്‍ ജനുവരി 18 മുതല്‍ 21 വരെ നടക്കുന്ന സംസ്ഥാനതല ക്ഷീര സംഗമത്തിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.സംസ്ഥാനതലത്തില്‍ ക്ഷീരമേഖലയില്‍ ഏറ്റവും കൂടുതല്‍ ഫണ്ട് വിനിയോഗം നടത്തിയ ഗ്രാമപഞ്ചായത്തിനുള്ള പുരസ്‌കാരം നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് സ്വന്തമാക്കി. സംസ്ഥാനത്തെ മികച്ച ക്ഷീരസംഘത്തിനുള്ള വര്‍ഗീസ് കുര്യന്‍ അവാര്‍ഡ് മീനങ്ങാടി ക്ഷീരോത്പാദക സഹകരണ സംഘത്തിന് ലഭിച്ചു. മലബാര്‍ മേഖലയില്‍ ക്ഷീര സഹകാരി അവാര്‍ഡുകള്‍ ജനറല്‍ വിഭാഗത്തില്‍ സുല്‍ത്താന്‍ബത്തേരി ക്ഷീരസംഘത്തിലെ എം.വി മോഹന്‍ദാസ്, വനിതാ വിഭാഗത്തില്‍ മക്കിയാട് ക്ഷീരസംഘത്തിലെ ഷമീമ സുബൈര്‍, പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ കെ. ആര്‍ ശ്രീനിവാസന്‍ എന്നിവര്‍ക്ക് ലഭിച്ചു. മികച്ച ക്ഷീരസംഘം പ്രൊക്യൂര്‍മെന്റ് അസിസ്റ്റന്റിനുള്ള അവാര്‍ഡ് വാകേരി ക്ഷീരസംഘത്തിലെ കെ.എന്‍ ഷാജി സ്വന്തമാക്കി. കേരള ക്ഷീര കര്‍ഷക ക്ഷേമനിധി ബോര്‍ഡ് നല്‍കുന്ന സംസ്ഥാനതല മികച്ച ക്ഷീരകര്‍ഷക അവാര്‍ഡുകളില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ മൂപ്പൈനാട് ക്ഷീരസംഘത്തിലെ സുധാ സുരേന്ദ്രന്‍ പുരസ്‌കാരം നേടി.