തദ്ദേശ തെരഞ്ഞെടുപ്പ് സർക്കാരിനെതിരെയുള്ള വിധിയെഴുത്താകും :സണ്ണി ജോസഫ് എംഎൽഎ

കോട്ടയം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കേരള സർക്കാരിനെതിരെയുള്ള ജനവിധിയാകുമെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു .
ജില്ലയിലെ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്മാർ, ബ്ലോക്ക് പ്രസിഡണ്ട്മാർ, ഡിസിസി ഭാരവാഹികൾ, കെപിസിസി മെമ്പർമാർ, പോഷക സംഘടന ജില്ലാ പ്രസിഡണ്ട്മാർ എന്നിവരുടെ സംയുക്ത യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . കോൺഗ്രസും യുഡിഎഫും തദ്ദേശ തെരഞ്ഞെടുപ്പിന് സജ്ജമായി കഴിഞ്ഞു. ഓഗസ്റ്റ് 22 ,23 , 24 തീയതികളിൽ വിപുലമായ മണ്ഡലം യോഗങ്ങളും ,25 , 26 27 തീയതികളിൽ വാർഡ് നേതൃയോഗങ്ങളും നടക്കും. ഓഗസ്റ്റ് 29 ,30 ,31 തീയതികളിൽ കോൺഗ്രസ് നേതാക്കന്മാരുൾപ്പെടെ വാർഡ് തലത്തിൽ വിപുലമായ ഭവന സന്ദർശനവും നടത്തും .ഭവന സന്ദർശനത്തോടനുബന്ധിച്ച്ഫണ്ട് ശേഖരണവും നടക്കുമെന്ന് കെപിസിസി പ്രസിഡണ്ട് പറഞ്ഞു. ഡിസിസി പ്രസിഡണ്ട് നാട്ടകം സുരേഷ് അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ , കെസി ജോസഫ്, കുര്യൻ ജോയ്, ജോസഫ് വാഴക്കൻ , ജോസി സെബാസ്റ്റ്യൻ ,പിഎസലീം, ടോമി കല്ലാനി,ജോഷി ഫിലിപ്പ്, ഫിലിപ്പ് ജോസഫ്, കുഞ്ഞ് ഇല്ലംപള്ളി , റ്റിഡി പ്രദീപ്കുമാർ , പിആർ സോന, എ സനീഷ്കുമാർ, മോഹൻ കെ നായർ, റോണി കെ ബേബി എന്നിവർ പ്രസംഗിച്ചു