ചക്രവാത ചുഴി ശക്തി കുറഞ്ഞു; സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കുറയും
ഇന്ന് ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് ഇല്ല.

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കുറയും. തെക്കന്‍ കേരളത്തിന് മുകളില്‍ സ്ഥിതിചെയ്തിരുന്ന ചക്രവാത ചുഴിയുടെ ശക്തി കുറഞ്ഞതോടെയാണ് മഴ കുറയുന്നത്.ഇന്ന് ഒരു ജില്ലകളിലും മഴ മുന്നറിയിപ്പ് ഇല്ല.അതേസമയം ഇന്ന് രാത്രിവരെ കേരള തീരത്ത് കടലേറ്റത്തിനും ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.കേരള തീരത്ത് നിന്നുള്ള മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയ വിലക്ക് തുടരുകയാണ്.