വെർച്യുൽ അറസ്റ്റ് എന്നൊരു അറസ്റ്റ് ഇല്ല, ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ 1930 ൽ ഉടൻ വിളിക്കണം ,ആദ്യ മൂന്ന് മണിക്കൂർ "ഗോൾഡൻ"
മൊബൈൽ ഹാക്ക് ചെയ്യപ്പെട്ടാൽ ഉടൻ തന്നെ സെറ്റിങ്സിൽ കയറി ഫോൺ റീസെറ്റ് ചെയ്യണം
പൊൻകുന്നം :ഓൺലൈൻ സാമ്പത്തിക തട്ടിപ്പിനിരയാകുന്നവർ സൈബർ സെല്ലിന്റെ ടോൾ ഫ്രീ നമ്പറായ 1930 ൽ ഉടൻ വിളിച്ചു രജിസ്റ്റർ ചെയ്യണമെന്ന് സൈബർ പോലീസ് സെൽ .സൈബർ ലോകത്തെ ചതിക്കുഴികൾ സംബന്ധിച്ച് കാഞ്ഞിരപ്പള്ളി പോലീസ് സബ് ഡിവിഷണൽ പരിധിയിലെ സൈബർ വോളന്ടീയെയേഴ്സ് ബോധവത്കരണ കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി ഓഫീസിൽ നടന്ന പരിപാടിയിൽ ക്ലാസ് എടുത്ത് സൈബർ പോലീസ് സെൽ ടീമിലെ ജോബിൻസ് ജെയിംസ് ഇത്തരം തട്ടിപ്പുകൾ വിവരിച്ചു . തട്ടിപ്പിനിരയാകുന്നവർ ഇപ്രകാരം ആദ്യ മൂന്ന് മണിക്കൂറിനുള്ളിൽ രജിസ്റ്റർ ചെയ്താൽ തട്ടിപ്പു നടത്തിയ ആളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ സാധിക്കും .ഇപ്പോൾ നിരവധി ഓൺലൈൻ തട്ടിപ്പുകളാണ് സോഷ്യൽ മീഡിയ വഴിയും നടക്കുന്നത് .ഫർണിച്ചർ തട്ടിപ്പ് ,ഗൃഹോപകരണങ്ങൾ വിലകുറച്ചുള്ള വിവിധ ഓഫർ തട്ടിപ്പുകൾ ,ജോബ് തട്ടിപ്പ് ,വാട് സാപ് വിഡിയോ കാൾ ഹാക്ക് തട്ടിപ്പ് ,ഹരാസ്സ്മെന്റ് ,വെർച്ച്യുൽ അറസ്റ്റ് എന്നിങ്ങനെ നിരവധി തട്ടിപ്പുകളാണ് സമൂഹത്തിൽ നടക്കുന്നത് .വിദ്യാഭ്യാസമുള്ളവരും സമൂഹത്തിൽ ഉന്നത സ്ഥാനത്തിരിക്കുന്നവരും ഇത്തരം തട്ടിപ്പുകൾക്കിരയാകുന്നതായി അടുത്തിടെ നടന്ന സംഭവങ്ങൾ തെളിയിക്കുന്നുണ്ട് .ജനങ്ങൾ ഇക്കാര്യത്തിൽ ശ്രെദ്ധ ചെലുത്തണം .ഇന്ത്യൻ പോലീസ് സംവിധാനത്തിൽ ഒരു കേസും പണം നൽകി ഒത്തുതീർപ്പാക്കാൻ നിയമം പറയുന്നില്ല ,അതുകൊണ്ട് തന്നെ പോലീസും പണം നൽകിയാൽ കേസിൽ നിന്നും ഒഴിവാക്കാം എന്ന് പറയുകയില്ല .നിയമപരമായ നടപടി മാത്രമേ പൊലീസിന് സ്വീകരിക്കാൻ പറ്റുകയുള്ളു .അതുപോലെ വെർച്യുൽ അറസ്റ്റ് എന്നൊരു അറസ്റ്റ് ഇല്ല ,അതിനാൽ ഇത്തരം തട്ടിപ്പുകളിൽ വീഴാതെ നോക്കണം . ഇന്റർ നാഷണൽ ഫോൺ കാളുകൾ ,ഇന്റർനെറ്റ് ഫോൺ കാളുകൾ എന്നിവ അറിയാവുന്ന നമ്പറുകൾ ആണെങ്കിൽ മാത്രം എടുക്കണം .ഓ ടി പി ചോദിച്ചുള്ള ഫോൺ വിളികളും ഉറപ്പ് വരുത്തി ശ്രദ്ധിച്ചു മാത്രമേ ഉത്തരം നൽകാവൂ .മൊബൈൽ ഹാക്ക് ചെയ്യപ്പെട്ടാൽ ഉടൻ തന്നെ സെറ്റിങ്സിൽ കയറി ഫോൺ റീസെറ്റ് ചെയ്യണം .അത്യാവശ്യമുള്ള ഫോൺ നമ്പർ മറ്റൊരിടത്തേക്ക് സേവ് ചെയ്തശേഷം .സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്താലും ഇപ്രകാരം ചെയ്യണം .സെക്ക്യൂരിറ്റി ഉറപ്പാക്കാൻ ടു ഫാക്ടർ ഓതന്റിഫിക്കേഷൻ അക്കൗണ്ടുകളിൽ ഉറപ്പാക്കണമെന്നും സൈബർ ടീം പറഞ്ഞു .
സൈബർ ലോകത്തെ തട്ടിപ്പുകൾ കൂടിവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ മേഖലകളിലും പോലീസ് സ്റ്റേഷൻ പരിധിയിൽ സൈബർ വോളന്ടീയേഴ്സിനെ തെരഞ്ഞെടുത്ത് തട്ടിപ്പുകൾ സംബന്ധിച്ച് ബോധവത്കരണം നടത്തുന്നുണ്ട് .സൈബർ വോളന്ടീയേഴ്സ് വഴി സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് സോഷ്യൽ മീഡിയ ,ഓൺലൈൻ തട്ടിപ്പുകളെ കുറിച്ച് ബോധവത്കരണം നൽകുന്നതാണ് പദ്ധതി .