ആർ & ഡി മേഖലകളിലെ കരിയർ അവസരങ്ങൾ: സിഎസ്ഐആർ-എൻഐഐഎസ്‌ടി സുവർണ്ണജൂബിലി കോൺക്ലേവ് സംഘടിപ്പിച്ചു

Aug 12, 2025
ആർ & ഡി മേഖലകളിലെ കരിയർ അവസരങ്ങൾ: സിഎസ്ഐആർ-എൻഐഐഎസ്‌ടി സുവർണ്ണജൂബിലി കോൺക്ലേവ് സംഘടിപ്പിച്ചു
CSIR-NIIST

തിരുവനന്തപുരം : 2025 ആഗസ്ത് 12

കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിൽ തിരുവനന്തപുരത്തുള്ള സിഎസ്ഐആർ – നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി (CSIR-NIIST) സുവർണ്ണജൂബിലി  ആഘോഷങ്ങളുടെ ഭാഗമായി, ആർ & ഡി മേഖലകളിലെ കരിയർ അവസരങ്ങളും കഴിവ് വികസനവും എന്ന വിഷയത്തിൽ ഏകദിന കോൺക്ലേവ് സംഘടിപ്പിച്ചു.  അക്കാദമി ഓഫ് സയന്റിഫിക് ആൻഡ് ഇന്നോവേറ്റീവ് റിസർച്ച് (AcSIR) ഡയറക്ടർ പ്രൊഫ. മനോജ് കുമാർ ധർ മുഖ്യാതിഥിയായി. വിവിധ വിഷയങ്ങളിലുള്ള കഴിവുകൾ, വ്യവസായ-അക്കാദമിക് പങ്കാളിത്തങ്ങൾ, നവീകരണാധിഷ്ഠിത കരിയർ പാതകൾ എന്നിവയുടെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. നൈപുണ്യ വികസനത്തിനും തൊഴിൽക്ഷമതയ്ക്കും ഇടയിലുള്ള വിടവ് ഇല്ലാതാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. CSIR-NIIST ഡയറക്ടർ ഡോ. സി. അനന്തരാമകൃഷ്ണൻ പരിപാടിയിൽ അധ്യക്ഷത വഹിച്ചു.
സിഎസ്ഐആർ-എൻഐഐഎസ്‌ടിയും കോളേജ് ഓഫ് എഞ്ചിനീയറിംഗ്, തിരുവനന്തപുരം തമ്മിൽ ഗവേഷണ സഹകരണം, വിദ്യാർത്ഥി പരിശീലനം, കഴിവ് വികസനം എന്നിവയ്ക്കായി ഒരു ധാരണാപത്രം കൈമാറി. കോളേജ് ഓഫ് എഞ്ചിനീയറിംഗ് പ്രിൻസിപ്പൽ ഡോ. സുരേഷ് കെ, സെന്റർ ഫോർ സസ്റ്റെയ്‌നബിൾ ഡെവലപ്മെന്റ് (CSD) ഇൻചാർജ് പ്രൊഫസർ ഡോ. സുനീഷ് എസ്. എസ്. എന്നിവർ സന്നിഹിതരായിരുന്നു.

ZF CVCS, ചെന്നൈയിലെ ഗ്ലോബൽ ലീഡർ – മെറ്റീരിയൽസ് ടെക്നോളജി ശ്രീ. എസ്. ഷൺമുഗം,വിഎസ്എസ്സി തിരുവനന്തപുരം  മുൻ അസോസിയേറ്റ് ഡയറക്ടർ (R&D) ഡോ. എ.കെ. അഷ്റഫ്,  മറികോ ലിമിറ്റഡ് ഹെഡ് – ഗ്ലോബൽ റെഗുലേറ്ററി, പബ്ലിക് പോളിസി ആൻഡ് അഡ്വക്കസി ഡോ. പ്രബോധ് ഹാൾഡെ, CSIR-NIIST ചീഫ് സയന്റിസ്റ്റ് & ഹെഡ് – കെമിക്കൽ സയൻസ് ആൻഡ് ടെക്നോളജി ഡിവിഷൻ ഡോ. യു.എസ്. ഹരീഷ് എന്നിവർ ഉൾപ്പെട്ട വ്യവസായ-ഗവേഷണ നേതാക്കളുടെ പാനൽ ചര്‍ച്ചകളും നടന്നു.

ടെക്നിക്കൽ സെഷനുകൾക്ക് മുൻ ചീഫ് സെക്രട്ടറി ശ്രീ. കെ. ജയകുമാർ ഐ.എ.എസ്., CSIR-NIIST പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ശ്രീജിത് ശങ്കർ, IISER തിരുവനന്തപുരം ഡെപ്യൂട്ടി ഡയറക്ടർ പ്രൊഫ. മഹേഷ് ഹരിഹരൻ, തിരുവനന്തപുരം എം.ജി. കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. വൈശാഖൻ തമ്പി എന്നിവർ നേതൃത്വം നൽകി. 

കോൺക്ലേവ് കൺവീനർ ഡോ. ജോഷി ജോസഫ് നന്ദി പറഞ്ഞു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമ്മിള മേരി ജോസഫ് ഐ.എ.എസ്., ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി (IIST) പ്രോ-വൈസ് ചാൻസലർ പ്രൊഫ. കുരുവിള ജോസഫ്,  എന്നിവർ പങ്കെടുത്തു.

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.