കരകൗശല വിദഗ്ധർക്ക് ടൂൾകിറ്റ് ഗ്രാന്റിന് അപേക്ഷിക്കാം
കരകൗശല വിദഗ്ധർക്കുള്ള ടൂൾകിറ്റ് ഗ്രാന്റിന് 2025-26 വർഷം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് മറ്റ് പിന്നാക്ക വിഭാഗത്തിൽപ്പെട്ട പരമ്പരാഗത കരകൗശല വിദഗ്ധ/ കൈപ്പണിക്കാർ/ പൂർണ്ണ വൈദഗ്ധ്യമില്ലാത്ത തൊഴിലാളികൾ എന്നിവരുടെ തൊഴിൽ വൈദഗ്ധ്യം ശക്തിപ്പെടുത്തി, ബന്ധപ്പെട്ട മേഖലയിൽ ഉയർന്ന നിലവാരത്തിലുള്ള നൈപുണ്യ പരിശീലനം നൽകി, ആധുനിക യന്ത്രോപകരണങ്ങളുടെ ഉപയോഗത്തിലൂടെ വരുമാനം കണ്ടെത്തുന്നതിന് പരിശീലനവും ധനസഹായവും നൽകുന്ന പദ്ധതിയായ പരമ്പരാഗത കരകൗശല വിദഗ്ധർക്കുള്ള ടൂൾകിറ്റ് ഗ്രാന്റിന് 2025-26 വർഷം അപേക്ഷ ക്ഷണിച്ചു. വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കൂടുതലാവരുത്. 60 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം. www.bwin.kerala.gov.in പോർട്ടൽ മുഖേന മേയ് 31നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളിൽ ബന്ധപ്പെടാം. കൊല്ലം മേഖലാ ഓഫീസ് : 0474 2914417, എറണാകുളം മേഖലാ ഓഫീസ്: 0484- 2429130, പാലക്കാട് മേഖലാ ഓഫീസ്: 0492- 2222335, കോഴിക്കോട് മേഖലാ ഓഫീസ്: 0495- 2377786.