തിരുവിതാംകൂർ ദേവസ്വം ബോർഡ്;സർട്ടിഫിക്കറ്റ് പരിശോധന
തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിലെ പാർട്ട് ടൈം തളി കാറ്റഗറി നം (02/2023) തസ്തികയുടെ ജൂൺ നാലിന് പ്രസിദ്ധീകരിച്ച 06/2024 ാം നമ്പർ സാധ്യതപട്ടികയിൽ ഇടം നേടിയ ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന ജൂലൈ 29, 30, 31 തീയതികളിലും, പാർട്ട് ടൈം കഴകം കം വാച്ചർ കാറ്റഗറി നം (03/2023) തസ്തികയുടെ മെയ് 29ന് പ്രസിദ്ധീകരിച്ച 05/2024 ാം നമ്പർ സാധ്യതാപ്പട്ടികയിൽ ഇടം നേടിയ ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റ് പരിശോധന ആഗസ്റ്റ് അഞ്ച്, ആറ്, ഏഴ് തീയതികളിലും രാവിലെ 9.30 മുതൽ തിരുവനന്തപുരം നന്തൻകോട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് നടത്തും. സാധ്യതാപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികളുടെ രജിസ്റ്റർ നമ്പറുകളുടെ അതേ ക്രമത്തിൽ നാല് ബാച്ചുകളായിട്ടായിരിക്കും വെരിഫിക്കേഷൻ നടത്തുന്നത്. ഓരോ രജിസ്റ്റർ നമ്പറിനും നിശ്ചയിക്കപ്പെട്ട സമയത്ത് ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം നേരിട്ട് ഹാജരാകാത്ത ഉദ്യോഗാർഥികളെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തില്ല. സർട്ടിഫിക്കറ്റ് വെരിഫിക്കേഷന്റെയോ പ്രമാണങ്ങൾ ഹാജരാക്കുന്നതിന്റെയോ സമയപരിധി നീട്ടി നൽകില്ല. വെരിഫിക്കേഷൻ തീയതി, സമയം, സ്ഥലം ഇവ സംബന്ധിച്ച വിശദാംശങ്ങൾ www.kdrb.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാ ഉദ്യോഗാർഥികൾക്കും ഇത് സംബന്ധിച്ച് എസ്.എം.എസ്. നൽകും. ജൂലൈ 25 വരെ അറിയിപ്പ് ലഭിക്കാത്ത ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം.