കാവൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
മലപ്പുറം ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെയും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെയും സഹകരണത്തോടെയാണ് കാവൽ പദ്ധതി നടപ്പിലാക്കുന്നത്.
തിരുവനന്തപുരം: വനിതാ ശിശുവികസന വകുപ്പ് - മിഷൻ വാത്സല്യയുടെ ഭാഗമായി ബാലനീതി നിയമത്തിൽ പ്രതിപാദിക്കുന്ന നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികൾക്ക് മനഃശാസ്ത്രപരമായ പരിരക്ഷയും പിന്തുണയും നൽകി സ്വഭാവ പരിവർത്തനം സാധ്യമാക്കി ശരിയായ സാമൂഹ്യജീവിതം നയിക്കാൻ അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന കാവൽ പദ്ധതി മലപ്പുറം ജില്ലയിൽ നടപ്പിലാക്കുന്നതിന് താത്പര്യമുള്ള സന്നദ്ധ സംഘടനകളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. മലപ്പുറം ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെയും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെയും സഹകരണത്തോടെയാണ് കാവൽ പദ്ധതി നടപ്പിലാക്കുന്നത്. അപേക്ഷകർ പദ്ധതി പ്രവർത്തിപ്പിക്കുവാൻ തക്ക ഭരണപരമായ സംവിധാനങ്ങൾ, സാങ്കേതികമികവ് സഹിതം കുട്ടികളുടെ മേഖലയിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി മിനിമം മൂന്ന് വർഷത്തെ പ്രവർത്തന സമ്പത്ത് ഉള്ളവരായിരിക്കണം. സന്നദ്ധ സംഘടനകൾക്കും സോഷ്യൽ വർക്ക് കോളജുകൾക്കും ജൂലൈ 30 ന് മുൻപായി മഞ്ചേരി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൽ അപേക്ഷകൾ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റുമായി ബന്ധപ്പെടുക. ഫോൺ: 0483-2978888, 9048497487.