സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫിസുകളിലും കാഷ് രജിസ്റ്റർ നിർബന്ധമാക്കി പൊതുഭരണ വകുപ്പ് ഉത്തരവ്.
വിജിലൻസ് വിഭാഗം സംസ്ഥാന വ്യാപകമായി സർക്കാർ ഓഫിസുകളിൽ നടത്തിയ പരിശോധനയിൽ കാഷ് രജിസ്റ്റർ സൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഉത്തരവിറക്കിയത്
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫിസുകളിലും കാഷ് രജിസ്റ്റർ (പ്രതിദിന കാഷ് ഡിക്ലറേഷൻ രജിസ്റ്റർ) നിർബന്ധമാക്കി പൊതുഭരണ വകുപ്പ് ഉത്തരവ്. വിജിലൻസ് വിഭാഗം സംസ്ഥാന വ്യാപകമായി സർക്കാർ ഓഫിസുകളിൽ നടത്തിയ പരിശോധനയിൽ കാഷ് രജിസ്റ്റർ സൂക്ഷിക്കുന്നില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഉത്തരവിറക്കിയത്. ജീവനക്കാർ ഓഫിസിൽ ഹാജരാകുന്ന സമയത്ത് കൈവശമുള്ള തുകയുടെയും വിലപിടിപ്പുള്ള വസ്തുക്കളുടെയും വിവരം കാഷ് രജിസ്റ്ററിൽ രേഖപ്പെടുത്തണം. ഇക്കാര്യം വകുപ്പ് മേധാവിമാർ ഉറപ്പുവരുത്തണമെന്നും സർക്കുലറിലുണ്ട്.കഴിഞ്ഞ കാലങ്ങളിലായി വിജിലൻസ് നടത്തിയ പരിശോധനയിൽ ജീവനക്കാരുടെ കൈയിൽ ആവശ്യത്തിൽ കൂടുതൽ പണം കണ്ടെത്തിയ സാഹചര്യം നിരവധിയാണ്. ഈ സാഹചര്യത്തിലാണ് പൊതുഭരണ വകുപ്പ് പ്രത്യേക ഉത്തരവിറക്കിയത്.