പുസ്തക പ്രദര്‍ശനവും വില്പനയും ജൂണ്‍ 30 വരെ
10ശതമാനം മുതല്‍ 35 ശതമാനം വരെ വിലകിഴിവില്‍ പുസ്തകങ്ങള്‍ ലഭിക്കും

പാലക്കാട് : കേരള സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പ് സ്ഥാപനമായ കേരള സ്റ്റേറ്റ് ബുക്ക് മാര്‍ക്കറ്റിന്റെ സഞ്ചരിക്കുന്ന പുസ്തകശാല ജില്ലാ പഞ്ചായത്ത് വളപ്പില്‍ പുസ്തക പ്രദര്‍ശനവും വില്പനയും നടത്തുന്നു. 10ശതമാനം മുതല്‍ 35 ശതമാനം വരെ വിലകിഴിവില്‍ പുസ്തകങ്ങള്‍ ലഭിക്കും. ആയിരം രൂപയ്ക്ക് 1555 രൂപയുടെ പുസ്തകങ്ങള്‍ എന്ന സ്‌കീമിലും പുസ്തകങ്ങള്‍ ലഭിക്കും. ജൂണ്‍ പത്ത് വരെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9:30 മുതല്‍ വൈകിട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കുമെന്ന് ബുക്ക് മാര്‍ക്ക് ബ്രാഞ്ച് മാനേജര്‍ അറിയിച്ചു. ഫോണ്‍: 8547333606.