മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം : മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി തീരത്താണ് മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെ ആയിരുന്നു മുതലപ്പൊഴിയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് അഞ്ചുതെങ്ങ് സ്വദേശിയായ ബെനഡിറ്റിനെ കാണാതായത്. മത്സ്യത്തൊഴിലാളികളാണ് രാവിലെ കരയ്ക്കടിഞ്ഞ മൃതദേഹം കണ്ടത്.ഉടന്‍ കോസ്റ്റല്‍ പൊലീസിനെയും കഠിനംകുളം പൊലീസിനെയും വിവരം അറിയിച്ചു പൊലീസ് എത്തി മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.