നെഹ്രു ട്രോഫി വള്ളംകളിയുടെ പുതിയ തീയതി പ്രഖ്യാപിക്കാനുള്ള ബോട്ട് റേസ് കമ്മിറ്റി (എൻ.ടി.ബി.ആർ) ചൊവ്വാഴ്ച നിശ്ചയിച്ച നിർണായകയോഗം മാറ്റിവെച്ചു
സെപ്റ്റംബർ ഏഴിന് നടത്താനായിരുന്നു ആലോചന. അടുത്തമാസത്തേക്ക് മാറ്റാതെ ഈമാസം അവസാനം തന്നെ വള്ളംകളി നടത്തണമെന്നാണ് കേരള ബോട്ട് ക്ലബ് അസോസിയേഷന്റെ ആവശ്യം

ആലപ്പുഴ: വയനാട് ദുരന്തപശ്ചാലത്തിൽ മാറ്റിവെച്ച നെഹ്രു ട്രോഫി വള്ളംകളിയുടെ പുതിയ തീയതി പ്രഖ്യാപിക്കാനുള്ള ബോട്ട് റേസ് കമ്മിറ്റി (എൻ.ടി.ബി.ആർ) ചൊവ്വാഴ്ച നിശ്ചയിച്ച നിർണായകയോഗം മാറ്റിവെച്ചു. സെപ്റ്റംബർ ഏഴിന് നടത്താനായിരുന്നു ആലോചന. അടുത്തമാസത്തേക്ക് മാറ്റാതെ ഈമാസം അവസാനം തന്നെ വള്ളംകളി നടത്തണമെന്നാണ് കേരള ബോട്ട് ക്ലബ് അസോസിയേഷന്റെ ആവശ്യം.ഇത് അംഗീകരിച്ചില്ലെങ്കിൽ അടുത്തവർഷം മുതൽ ആഗസ്റ്റിൽ നടത്തുന്ന വള്ളംകളിയിൽനിന്ന് വിട്ടുനിൽക്കുമെന്നും പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ പുതിയ തീയതിയടക്കം പ്രഖ്യാപിക്കുന്നത് സർക്കാർതലത്തിൽ ധാരണയെത്തിയശേഷം മതിയെന്ന നിലപാട് സ്വീകരിച്ചതോടെയാണ് എൻ.ടി.ബി.ആർ എക്സിക്യൂട്ടീവ് യോഗം മാറ്റിവെച്ചത്.