രേഖകളില്ലാതെ മത്സ്യബന്ധനം നടത്തിയ ബോട്ടിനെ പിടികൂടി ഇന്ത്യൻ തീരസംരക്ഷണ സേന
06 പേരെയും 200 കിലോഗ്രാം മത്സ്യവും ഉൾപ്പെട്ട മത്സ്യബന്ധന ബോട്ടും
തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ രജിസ്റ്റർ ചെയ്ത 'ന്യൂ തരു 2' എന്ന ഇന്ത്യൻ മത്സ്യബന്ധന ബോട്ടിനെയാണ് ജനുവരി 25 ന് പതിവ് നിരീക്ഷത്തിനിടെ ഇന്ത്യൻ തീരസംരക്ഷണ സേനയുടെ ഇൻ്റർസെപ്റ്റർ ബോട്ട് IC-309 വിഴിഞ്ഞത്ത് നിന്ന് പിടികൂടിയത്. സാധുവായ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റില്ലാതെയാണ് വിഴിഞ്ഞത്ത് ഈ ബോട്ട് മത്സ്യബന്ധനം നടത്തിയത്. ഇത് കേരള മറൈൻ ഫിഷിംഗ് റെഗുലേഷൻ ആക്ടിൻ്റെ (കെഎംഎഫ്ആർഎ) ലംഘനമാണ്. പ്രായ പൂർത്തിയാകാത്ത ജീവനക്കാരുൾപ്പെടെ 06 പേരെയും 200 കിലോഗ്രാം മത്സ്യവും ഉൾപ്പെട്ട മത്സ്യബന്ധന ബോട്ടും തുടർനടപടികൾക്കായി വിഴിഞ്ഞം ഫിഷറീസ് എഡിക്ക് കൈമാറി.