1199 വിടചൊല്ലി,കേരളത്തിന്റെ 1200 എന്ന കൊല്ലവർഷത്തിന് ചിങ്ങപ്പുലരിയിൽ ഇന്ന് തുടക്കം
Bidding farewell to 1199, the year 1200 of Kerala begins today at Chingapulari
തിരുവനന്തപുരം: ഇന്ന് മലയാളിക്ക് പൊന്നിൻചിങ്ങം ഇതോടൊപ്പം കൊല്ലവർഷം പുതിയ നൂറ്റാണ്ടിലേക്ക് കടക്കുകയാണ് . കർക്കടകം 32ന് 1199 വിടചൊല്ലി.....ചിങ്ങം ഒന്നോടെ കേരളത്തിന്റെ മാത്രമായ 1200 എന്ന കൊല്ലവർഷം ഇന്ന് തുടങ്ങുകയായാണ്
ദൈനംദിന ജീവിതത്തിലും ഔദ്യോഗിക കാര്യങ്ങൾക്കും ഇംഗ്ളീഷ് കലണ്ടർവർഷത്തെ ആശ്രയിക്കുമ്പോഴും വിതയ്ക്കും വിളവെടുപ്പിനും നാളും നക്ഷത്രവും നിശ്ചയിക്കാനും വിവാഹമൂഹർത്തങ്ങൾക്കും പുതിയ വീടുവയ്ക്കുന്നതിനും താമസമാക്കുന്നതിനും മലയാളികൾ ആശ്രയിക്കുന്നത് കൊല്ലവർഷത്തെയാണ്. ശ്രാദ്ധമൂട്ടുന്നതും കൊല്ലവർഷത്തെ ആധാരമാക്കിയാണ്. ഓരോ നൂറുവർഷം കൂടുമ്പോഴും വീണ്ടും ഒന്നിൽ തുടങ്ങുന്ന സപ്തർഷി വർഷമായിരുന്ന ഭാരതത്തിൽ പ്രചാരത്തിലുണ്ടായിരുന്നത്. കശ്മീർ അടിസ്ഥാനമാക്കിയുള്ളതായിരുന്നു സപ്തർഷി വർഷം. എന്നാൽ മേടമാസം ഒന്നാം തീയതി പുതുവർഷമായി കണക്കാക്കുന്ന കലിവർഷ കലണ്ടറും ഇവിടെ പ്രചാരത്തിലുണ്ടായിരുന്നു. അതിലും 12 മാസമാണ് ഉൾപ്പെട്ടിരുന്നത്.
വാണിജ്യ കേന്ദ്രമായ കൊല്ലത്ത് മറ്റ് ദേശങ്ങളിൽ നിന്ന് കപ്പൽമാർഗ്ഗമെത്തിയ കച്ചവടക്കാരാണ് അവർക്ക് പരിചിതമായിരുന്ന സപ്തർഷി വർഷവും ഇവിടുത്തെ കാലഗണനാ രീതികളും ചേർത്ത് 12 മാസങ്ങളുള്ള കൊല്ലവർഷത്തിന് രൂപം നൽകാൻ കാരണക്കാരായത്. വ്യാപാരവുമായി ബന്ധപ്പെട്ട് പ്രോമിസറി നോട്ടുകൾ തയ്യാറാക്കാനും മറ്റും ഇതാവും കൂടുതൽ സൗകര്യപ്രദമെന്ന് അന്നത്തെ വേണാട് രാജാവിനോട് അവർ ആവശ്യപ്പെട്ടു. എ.ഡി. 824 ലാണ് കൊല്ലവർഷം ആദ്യമായി കണക്ക് കൂട്ടിതുടങ്ങിയത്. എന്നാൽ കൊല്ലവർഷവുമായി ബന്ധപ്പെട്ട് മറ്റ് പല അവകാശവാദങ്ങളും നിലവിലുണ്ട്. കൊല്ലം നഗരം സ്ഥാപിച്ചതിന്റെ ഓർമ്മയ്ക്കാണ് കൊല്ലവർഷം ആരംഭിച്ചതെന്ന അഭിപ്രായവുംപ്രബലമാണ്. ഏതായാലും മലയാളിക്ക് ഐശ്യര്യത്തിന്റെയും സമൃദ്ധിയുടെയും തുടക്കമാണ് ചിങ്ങം ഒന്ന്.