ബാച്ചിലർ ഓഫ് ഡിസൈൻ (B.DES) - KSDAT അപേക്ഷകളുടെ സൂക്ഷ്മ പരിശോധന
അപേക്ഷയിലെ തിരുത്തലുകൾ ജൂൺ 18നു മുമ്പ് നടത്താം

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ /സ്വാശ്രയ കോളേജുകളിലേക്ക് 2024-25 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ഡിസൈൻ (B.Des) കോഴ്സിന്റെ KSDAT പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ടു സമർപ്പിച്ച അപേക്ഷകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. അപേക്ഷയിലെ തിരുത്തലുകൾ ജൂൺ 18നു മുമ്പ് www.lbscentre.kerala.gov.in ലെ അപ്ലിക്കേഷൻ പോർട്ടൽ മുഖേന നടത്താം. അപേക്ഷാർഥിയുടെ ലോഗിൻ പോർട്ടലിൽ ലഭ്യമായ റിമാർക്‌സ് പ്രകാരം ആവശ്യമായ തിരുത്തലുകൾ വരുത്തിയവർ ഇനി അത് ചെയ്യേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560327.