70 വയസ്സ് പൂർത്തിയായ ആളുകൾക്കുള്ള ആയുഷ്മാൻ ഭാരത് രജിസ്ട്രഷൻ അക്ഷയ കേന്ദ്രങ്ങൾ വഴിയും - മന്ത്രി വീണാ ജോർജ്ജ്
അക്ഷയ കേന്ദ്രങ്ങൾക്ക് പ്രത്യേക ലോഗിൻ നൽകുന്നതാണ് .
പത്തനംതിട്ട:
70 വയസ്സ് കഴിഞ്ഞ ആളുകൾക്കുള്ള ആയുഷ്മാൻ ഭാരത് ഇൻഷ്വറൻസ് പദ്ധതിയുടെ രജിസ്ട്രേഷൻ അക്ഷയ കേന്ദ്രങ്ങൾ വഴിയും നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. ഇതിനായി അക്ഷയ കേന്ദ്രങ്ങൾക്ക് പ്രത്യേക ലോഗിൻ അനുവദിക്കും.
ഇപ്പോൾ രജിസ്ട്രേഷൻ ചെയ്യുന്ന വെബ്സൈറ്റ് പ്രവർത്തനം അരംഭിച്ചുവെങ്കിലും, ഇപ്പോൾ ചെയ്യുന്ന രജിസ്ട്രേഷൻ സാധുവാകില്ല. രജിസ്ട്രേഷൻ തുടങ്ങുന്ന കാര്യം കേരള സർക്കാർ പ്രഖ്യാപിച്ച ശേഷം അക്ഷയ കേന്ദ്രങ്ങൾ വഴി ചെയ്യുന്ന രജിസ്ട്രേഷൻ മാത്രമേ അംഗീകരിക്കുകയുള്ളൂ എന്നും പത്തനംതിട്ടയിൽ അക്ഷയ സംരംഭകരുടെ സംഘടന ആയ ഫെയ്സിൻ്റെ ജില്ലാ സമ്മേളനത്തിൽ മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു.CSC കൾ ഇപ്പോൾ ആയുഷ്മാൻ കാർഡ് കൊടുക്കുന്നത് തെറ്റാണ് എന്ന് മന്ത്രി പറഞ്ഞു
.70 വയസ് ആയവർക്കുള്ള ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിയുടെ രജിസ്ട്രേഷൻ അക്ഷയ വഴി നടത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഫെയ്സ് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ് അവർകൾക്ക് നിവേദനം നൽകി..
സർക്കാരുമായി ആലോചിച്ച് അനുകൂല നടപടി കൈക്കൊള്ളാമെന്ന് മന്ത്രി പറഞ്ഞു. .
ഫെയ്സിനെ പ്രതിനിധീകരിച്ചു സംസ്ഥാന പ്രസിഡൻ്റ് സ്റ്റീഫൻ ജോൺ. സംസ്ഥാന സെക്രട്ടറി എ പി സദാനന്ദൻ മാസ്റ്റർ, സംസ്ഥാന ട്രഷറർ സി വൈ നിഷാന്ത്, സംസ്ഥാന ജോയിൻ്റ് സെക്രട്ടറി യൂ എസ് സജയകുമാർ സംസ്ഥാന സമിതി അംഗങ്ങൾ ആയ പ്രവീൺ കുമാർ, വിജയൻ, സന്തോഷ് G, രാധാകൃഷ്ണൻ എന്നിവർ നിവേദക സംഘത്തിൽ ഉണ്ടായിരുന്നു .