അട്ടിവളവിലുണ്ടായ അപകടത്തിൽ തമിഴ്നാട്ടിൽ നിന്നുള്ള 5 ശബരിമല തീർഥാടകർക്ക് പരുക്കേറ്റു
തമിഴ്നാട് നാമക്കൽ സ്വദേശികളാണ്

എരുമേലി :എരുമേലി ശബരിമലപാതയിൽ അട്ടിവളവിലുണ്ടായ അപകടത്തിൽ തമിഴ്നാട്ടിൽ നിന്നുള്ള 5 ശബരിമല തീർഥാടകർക്ക് പരുക്കേറ്റു . എരുമേലി കണമല അട്ടിവളവിൽ തീർഥാടകർ സഞ്ചരിച്ചിരുന്ന മിനിബസ് മറിഞ്ഞായിരുന്നു അപകടം. പരുക്കേറ്റവർ തമിഴ്നാട് നാമക്കൽ സ്വദേശികളാണ്.