ആലപ്പുഴ മെഗാ തൊഴിൽമേളയുടെ ഭാഗമായി ഭിന്നശേഷി തൊഴിൽമേളയും
200 ഭിന്നശേഷി ഉദ്യോഗാർഥികൾക്ക് അവസരം

ആലപ്പുഴ : ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വിജ്ഞാന ആലപ്പുഴ മെഗാ തൊഴിൽമേളയുടെ ഭാഗമായി ഭിന്നശേഷി തൊഴിൽമേള സംഘടിപ്പിക്കുന്നു. വെയർഹൗസ് അസോസിയേറ്റിൻ്റെ ഒഴിവിലേക്ക് കോയമ്പത്തൂരിലാണ് നിയമനം. 200 ഒഴിവുകളാണുള്ളത്. പ്ലസ് ടു പാസായ 18നും 35നും ഇടയിൽ പ്രായമുള്ള ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം. 17625 രൂപയാണ് ശമ്പളം. അപേക്ഷകർ ചലനശേഷി, കേള്‍വി ശക്തി എന്നിവയില്‍ പരിമിതിയുള്ളവരായിരിക്കണം. ട്രാൻസ്ജെൻഡർ വ്യക്തികൾക്കും അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നൈറ്റ് ഷിഫ്റ്റ്, അറ്റൻഡൻസ് ബോണസ് തുടങ്ങിയ ആകർഷകമായ അനുകൂല്യങ്ങളുമുണ്ടാകും. താല്പര്യമുള്ള തൊഴിൽ അന്വേഷകർ ഇതോടൊപ്പം ചേർത്തിരിക്കുന്ന നിർദിഷ്ട ഗൂഗിൾ ഫോറം https://docs.google.com/forms/d/e/1FAIpQLSfVRJdxBD2rY6GxNSkW49AmY4gkn9iTex8_LSqsCDTsaBOr7A/viewform?usp=header പൂരിപ്പിച്ച് നൽകേണ്ടതാണ്. തൊഴിൽമേള നടക്കുന്ന സ്ഥലവും തിയതിയും പിന്നീട് അറിയിക്കും.