സ്പോർട്സ് ക്വാട്ട നിയമനം; പട്ടിക പ്രസിദ്ധീകരിച്ചു
മികച്ച കായികതാരങ്ങൾക്ക് സർക്കാർ സർവീസിൽ നിയമനം നൽകുന്ന പദ്ധതി പ്രകാരം 2015 മുതൽ 2019 വരെയുള്ള വർഷങ്ങളിലെ നിയമനത്തിനുള്ള പരിഷ്കരിച്ച സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

തിരുവനന്തപുരം : മികച്ച കായികതാരങ്ങൾക്ക് സർക്കാർ സർവീസിൽ നിയമനം നൽകുന്ന പദ്ധതി പ്രകാരം 2015 മുതൽ 2019 വരെയുള്ള വർഷങ്ങളിലെ നിയമനത്തിനുള്ള പരിഷ്കരിച്ച സെലക്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെയും കായിക യുവജനകാര്യ വകുപ്പിന്റെയും ഔദ്യോഗിക വെബ്സൈറ്റുകളിലും ഗവ. വെബ്സൈറ്റിലും (www.prd.kerala.gov.in) ഉദ്യോഗാർഥികൾക്ക് പട്ടിക പരിശോധിക്കാം.