വനിതാരത്‌ന പുരസ്‌കാരത്തിന് അപേക്ഷിക്കാം

Sep 19, 2024
വനിതാരത്‌ന പുരസ്‌കാരത്തിന് അപേക്ഷിക്കാം

വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ച വനിതകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വനിതാരത്‌ന പുരസ്‌കാരം 2024 ന് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യസേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിതവിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തി മുദ്ര പതിപ്പിച്ച വനിത, കലാരംഗം മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വനിതകള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. പ്രസ്തുത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വനിതകളെ പരിഗണിക്കുന്നതിന് മറ്റ് വ്യക്തികള്‍/സ്ഥാപനങ്ങള്‍/സംഘടനകള്‍ എന്നിവര്‍ മുഖേന നോമിനേഷനും അനുബന്ധരേഖകളും ബന്ധപ്പെട്ട ജില്ലാ വനിത ശിശുവികസന ഓഫീസര്‍ക്ക് ഒക്ടോബര്‍ പത്തിനകം സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ www.schemes.wcd.kerala.gov.in ല്‍ ലഭിക്കും.ഫോണ്‍ 04936-296362.