സതേണ്‍ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
പത്താംക്ലാസ്/ പന്ത്രണ്ടാംക്ലാസ് യോഗ്യതയുള്ളവര്‍ക്കും ഐ.ടി.ഐ.ക്കാര്‍ക്കും അപേക്ഷിക്കാം
സതേണ്‍ റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ്/ പന്ത്രണ്ടാംക്ലാസ് യോഗ്യതയുള്ളവര്‍ക്കും ഐ.ടി.ഐ.ക്കാര്‍ക്കും അപേക്ഷിക്കാം. പാലക്കാട്, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ഡിവിഷനുകളിലും വിവിധ വര്‍ക്ക് ഷോപ്പുകളിലും യൂണിറ്റുകളിലുമായാണ് പരിശീലനം. വിവിധ ട്രേഡുകളിലായി 2438 പേരെയാണ് തിരഞ്ഞെടുക്കുക.കേരളം, തമിഴ്നാട്, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവിടങ്ങളിലെയും ആന്ധ്രയിലെ എസ്.പി.എസ്.ആര്‍. നെല്ലൂര്‍ ജില്ലകളിലെയും കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെയും താമസക്കാര്‍ക്കാണ് അപേക്ഷിക്കാനാവുക.
- ഫ്രഷേഴ്സ്: ഫിറ്റര്‍, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്), മെഡിക്കല്‍ ലാബ് ടെക്നീഷ്യന്‍.
- ഐ.ടി.ഐ.ക്കാര്‍: ഫിറ്റര്‍, ടര്‍ണര്‍, മെഷിനിസ്റ്റ്, ഇലക്ട്രീഷ്യന്‍, മെക്കാനിക്- മോട്ടോര്‍ വെഹിക്കിള്‍, വെല്‍ഡര്‍ (ജി.ആന്‍ഡ്.ഇ.), കാര്‍പ്പെന്റര്‍, പ്ലംബര്‍, മെക്കാനിക്- മെഷീന്‍ ടൂള്‍, മെയിന്റനന്‍സ്, മെക്കാനിക്- റഫ്രിജറേഷന്‍ ആന്‍ഡ് എ.സി., മെക്കാനിക്- ഡീസല്‍, ഇലക്ട്രോണിക് മെക്കാനിക്, പെയിന്റര്‍ (ജനറല്‍), വയര്‍മാന്‍, പ്രോഗ്രാമിങ് ആന്‍ഡ് സിസ്റ്റംസ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഐ.സി.ടി.എസ്.എം., ഡ്രോട്ട്സ്മാന്‍ (സിവില്‍), അഡ്വാന്‍സ്ഡ് വെല്‍ഡര്‍, ഇന്‍സ്ട്രുമെന്റ് മെക്കാനിക്, സ്റ്റെനോഗ്രാഫര്‍ ആന്‍ഡ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ്.
-
- ഫ്രഷേഴ്സ്: ഫിറ്റര്‍, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്) ട്രേഡുകളിലേക്ക് പ്ലസ്ടു സമ്പ്രദായത്തില്‍ 50 ശതമാനം മാര്‍ക്കോടെ നേടിയ പത്താംക്ലാസ് വിജയം. മെഡിക്കല്‍ ലബോറട്ടറി ടെക്നീഷ്യന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയുള്‍പ്പെട്ട പന്ത്രണ്ടാംക്ലാസില്‍ (പ്ലസ്ടു സമ്പ്രദായത്തില്‍) 50 ശതമാനം മാര്‍ക്കോടെയുള്ള വിജയമാണ് യോഗ്യത.
- ഐ.ടി.ഐ.ക്കാര്‍: പ്ലസ്ടു സമ്പ്രദായത്തില്‍ പഠിച്ച് 50 ശതമാനം മാര്‍ക്കോടെ നേടിയ പത്താംക്ലാസ് വിജയവും ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ.യും (എന്‍.സി.വി.ടി./ എസ്.സി.വി.ടി).
എസ്.എസ്.എല്‍.സി.ക്ക് 50 ശതമാനം മാര്‍ക്ക് വേണമെന്ന നിബന്ധന എസ്.സി., എസ്.ടി., ഭിന്നശേഷി വിഭാഗക്കാര്‍ക്ക് ബാധകമല്ല. വിജ്ഞാപനത്തീയതിയ്ക്കുമുന്‍പായി യോഗ്യത നേടിയവര്‍ക്കുമാത്രമേ അപേക്ഷിക്കാനാവൂ. കോഴ്സ് പൂര്‍ത്തിയാക്കാത്തവരോ ഫലം കാത്തിരിക്കുന്നവരോ അപേക്ഷിക്കാന്‍ അര്‍ഹരല്ല. ഡിഗ്രി, ഡിപ്ലോമ, പോളി യോഗ്യതയുള്ളവരും റെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പ് പൂര്‍ത്തിയാക്കിയവരും അപേക്ഷിക്കാന്‍ പാടില്ല.
- ഫ്രഷേഴ്സ്: ഫിറ്റര്‍ ട്രേഡില്‍ രണ്ടുവര്‍ഷവും വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്), മെഡിക്കല്‍ ലാബ് ടെക്നീഷ്യന്‍ ട്രേഡുകളില്‍ 15 മാസവുമാണ് പരിശീലനം.
- ഐ.ടി.ഐ.ക്കാര്‍: എല്ലാ ട്രേഡിലും ഒരുവര്‍ഷം.പ്രായം15 വയസ്സാണ് കുറഞ്ഞ പ്രായം. ഫ്രഷേഴ്സിന് 22 വയസ്സും ഐ.ടി. ഐ./ എം.എല്‍.ടി.ക്കാര്‍ക്ക് 24 വയസ്സും കവിയാന്‍ പാടില്ല. ഉയര്‍ന്ന പ്രായപരിധിയില്‍ ഒ.ബി.സി. വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെയും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെയും ഇളവുണ്ട്. ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷത്തെ ഇളവ് ലഭിക്കും.
സ്‌റ്റൈപ്പന്‍ഡ്
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നിയമാനുസൃത സ്‌റ്റൈപ്പന്‍ഡ് അനുവദിക്കും.
ഫീസ്
വനിതകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഫീസ് ഇല്ല. മറ്റുള്ളവര്‍ 100 രൂപ (കൂടാതെ സര്‍വീസ് ചാര്‍ജും) ഓണ്‍ലൈനായി അടയ്ക്കണം.പത്താം ക്ലാസ്/ ഐ.ടി.ഐ. മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.
അപേക്ഷഓണ്‍ലൈനായി അപേക്ഷിക്കണം. ഒരാള്‍ക്ക് ഒരു യൂണിറ്റിലേക്കേ അപേക്ഷിക്കാനാവൂ. ഒന്നിലധികം യൂണിറ്റുകളിലേക്ക് അപേക്ഷിക്കുന്നവരുടെ അപേക്ഷ നിരസിക്കും. അവസാന തീയതി: ജൂലായ് 12 (വൈകീട്ട് 7 മണിവരെ).