അഡിഷണൽ കൗൺസിലർമാരുടെ പാനൽ രൂപീകരിക്കുന്നതിന് വേണ്ടി അപേക്ഷകൾ ക്ഷണിച്ചു
സൈക്കോളജിയിലോ ബിരുദാനന്തര ബുരദവും ഫാമിലി കൗൺസിലിംഗിൽ 2 വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം.

തിരുവനന്തപുരം : ഫാമിലികോർട്ട് (കേരള) റൂൾസ് (1989) ലെ റൂൾ 28, ഫാമിലി കോർട്ട് കേരള (അഡിഷണൽ റൂൾസ് 1990) ലെ റൂൾ 4 പ്രകാരവും അഡിഷണൽ കൗൺസിലർമാരുടെ പാനൽ രൂപീകരിക്കുന്നതിന് വേണ്ടി അപേക്ഷകൾ ക്ഷണിച്ചു. സോഷ്യൽ വർക്കിലോ (എം.എസ്.ഡബ്ല്യു), സൈക്കോളജിയിലോ ബിരുദാനന്തര ബുരദവും ഫാമിലി കൗൺസിലിംഗിൽ 2 വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ അപേക്ഷയും ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഒക്ടോബർ 15ന് വൈകിട്ട് 5 മണിക്കു മുമ്പ് കുടുംബകോടതി ജഡ്ജിനു മുമ്പാകെ സമർപ്പിക്കണം.