ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റ് സമർപ്പിക്കണം
2024 മേയ് 20 ന് മുൻപായി അടുത്തുള്ള ട്രഷറിയിൽ ആദായനികുതി ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റ് സമർപ്പിക്കേണ്ടതാണ്
തിരുവനന്തപുരം : 500,000 രൂപയ്ക്ക് മുകളിൽ വാർഷിക വരുമാനം ഉള്ളവരും 2024-25 സാമ്പത്തിക വർഷത്തെ ആദായനികുതി ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റ് ട്രഷറിയിൽ സമർപ്പിച്ചിട്ടാല്ലാത്തവരുമായ പെൻഷൻകാർ 2024 മേയ് 20 ന് മുൻപായി അടുത്തുള്ള ട്രഷറിയിൽ ആദായനികുതി ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റ് സമർപ്പിക്കേണ്ടതാണ്. ബാങ്ക് അക്കൗണ്ട് മുഖേന പെൻഷൻ കൈപ്പറ്റുന്നവർ സൗകര്യപ്രദമായ ട്രഷറിയിൽ ആന്റിസിപ്പേറ്ററി സ്റ്റേറ്റ്മെന്റ് നൽകേണ്ടതാണ്. കൂടാതെ pension.treasury@kerala.gov.in എന്ന മെയിൽ ഐഡിയിലേക്ക് പ്രസ്തുത സ്റ്റേറ്റ്മെന്റ് സ്കാൻ ചെയ്ത് അയച്ചു നൽകുകയോ https://pension.treasury.kerala.gov.in/ എന്ന പെൻഷൻ പോർട്ടലിൽ അപ്‌ലോഡ് ചെയ്തു നൽകുകയോ ചെയ്യാവുന്നതാണ്. അല്ലാത്തപക്ഷം 2024 ജൂൺ മാസത്തെ പെൻഷൻ മുതൽ പത്ത് തുല്യ ഗഡുക്കൾ ആയി 2024-25 സാമ്പത്തിക വർഷത്തെ ആദായനികുതി (new regime) ഈടാക്കുന്നതാണ്. ഉയർന്ന നിരക്കിലുള്ള TDS deduction ഒഴിവാക്കുന്നതിലേക്കായി എല്ലാ പൻഷൻകാരും അവരവരുടെ ആധാർ, പാൻകാർഡുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.