തൃശ്ശൂരിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് തീപിടിച്ചു
തൃശ്ശൂര്‍ : നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് തീപിടിച്ചു. ശക്തന്‍ സ്റ്റാന്‍ഡിനു സമീപത്താണ് അപകടം.സി.എന്‍ഡി. ഓട്ടോയായിരുന്നു. ഗ്യാസ് ലീക്കായതാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. ആര്‍ക്കും പരിക്കില്ല. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മറ്റ് യാത്രക്കാര്‍ തീയുയരുന്ന വിവരം ഡ്രൈവറെ അറിയിക്കുകയായിരുന്നു. ഫയര്‍ ഫോഴ്‌സ് അധികൃതരെത്തി തീയണച്ചു.


