അഡ്വ. സാജന്‍ കുന്നത്ത് കേരളാ അഡ്വക്കേറ്റ്സ് വെല്‍ഫെയര്‍ ഫണ്ട് ട്രസ്റ്റി കമ്മറ്റി മെമ്പര്‍

കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ബാര്‍ അസ്സോസിയേഷന്‍ അംഗമായ അഡ്വക്കേറ്റ് സാജന്‍ കുന്നത്തിനെ കേരളാ അഡ്വക്കേറ്റ്സ് വെല്‍ഫെയര്‍ ഫണ്ട് ട്രസ്റ്റികമ്മറ്റിയില്‍ സര്‍ക്കാര്‍ പ്രതിനിധിയായി നിയമിച്ചു. അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണകുറുപ്പ് ചെയര്‍മാനായ ലോ സെക്രട്ടറി കെ.ജി. സനല്‍കുമാര്‍, അഡീഷണല്‍ അഡ്വക്കേറ്റ്സ് ജനറല്‍ സി. ശ്രീധരന്‍നായര്‍, കേരളാ ബാര്‍ കൗണ്‍സില്‍ പ്രതിനിധികളായ പി. സന്തോഷ്കുമാര്‍, ജോസഫ് ജോണ്‍, എം. രാമന്‍കുട്ടി, ഐഷാ പി. എന്നിവരടങ്ങുന്ന എട്ടംഗ കമ്മറ്റിയിലെ ഏക സര്‍ക്കാര്‍ പ്രതിനിധിയാണ് സാജന്‍. 2009-ല്‍ എന്‍റോള്‍ ചെയ്ത സജീവ അഭിഭാഷകവൃത്തിയിലേര്‍പ്പെട്ടിരിക്കുന്ന സാജന്‍ 2016-2020 കാലഘട്ടത്തില്‍ കേരളാ അഡ്വക്കേറ്റ്സ് വെല്‍ഫെയര്‍ ഫണ്ട് ട്രസ്റ്റി കമ്മറ്റിയംഗമായിരുന്നു. ഈ കാലഘട്ടത്തിലാണ് അഭിഭാഷക ക്ഷേമനിധി 5 ലക്ഷം രൂപയില്‍നിന്നും 10 ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചത്. കാഞ്ഞിരപ്പള്ളി ബാര്‍ അസ്സോസിയേഷന്‍ പ്രസിഡന്‍റ്, സെക്രട്ടറി, എക്സിക്യൂട്ടീവ് കമ്മറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സാജന്‍ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം, കാഞ്ഞിരപ്പള്ളി സഹകരണ കാര്‍ഷിക വികസനബാങ്ക് വൈസ് പ്രസിഡന്‍റ്, കേരളാകോണ്‍ഗ്രസ് (എം) പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്‍റ്, എല്‍.ഡി.എഫ് പൂഞ്ഞാര്‍ നിയോജകമണ്ഡലം കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. പോഷകസംഘടനകളായ കെ.എസ്.സി (എം)ന്‍റെയും കേരളാ യൂത്ത്ഫ്രണ്ട് (എം) ന്‍റെയും ഉള്‍പ്പെടെ കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയില്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. കാഞ്ഞിരപ്പള്ളി കുന്നത്ത് കെ.പി. മാത്യൂവിന്‍റെയും അമ്മിണി മാത്യുവിന്‍റെയും മകനായ സാജന്‍ ഇപ്പോള്‍ പാറത്തോട് സ്വദേശിയാണ് ഭാര്യ അഭിഭാഷകയായ സുധാഷ കെ. മാത്യു. വിദ്യാര്‍ത്ഥികളായ ഐമി മരിയ സാജന്‍, എമിന്‍ സാജന്‍ എന്നിവര്‍ മക്കള്‍