സാക്ഷരതാമിഷൻ കോഴ്‌സുകളിൽ പ്രവേശനം: മാർച്ച് 10 മുതൽ
പിഴയില്ലാതെ ഏപ്രിൽ 30 വരെ രജിസ്ട്രേഷൻ

തിരുവനന്തപുരം : സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന അടിസ്ഥാന സാക്ഷരത കോഴ്‌സിലേക്കും നാല്, ഏഴ്, പത്ത്, ഹയർസെക്കൻഡറി ക്ലാസുകളിലെ തുല്യത കോഴ്‌സുകളിലേക്കും പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ മാർച്ച് 10 മുതൽ ആരംഭിക്കും. പിഴയില്ലാതെ ഏപ്രിൽ 30 വരെ രജിസ്ട്രേഷൻ നടത്താം.