മോഡൽ റസിഡൻഷ്യൽ സ്‌കൂൾ അഞ്ചാം ക്ലാസ് പ്രവേശനം
കോട്ടയം: പട്ടികവർഗ വികസന വകുപ്പിനു കീഴിൽ ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ (പെൺകുട്ടികൾ) അഞ്ചാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 20. അപേക്ഷ ഓൺലൈനായി www.stmrs.in എന്ന വെബ് സൈറ്റ് മുഖേന നൽകണം. ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ കാഞ്ഞിരപ്പളളി ഐ.റ്റി.ഡി.പി ഓഫീസിലും പുഞ്ചവയൽ, മേലുകാവ്, വൈക്കം ട്രൈബൽ എക്സ്റ്റഷൻ ഓഫീസുകളിലും ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിലും സൗകര്യമുണ്ട്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം കുട്ടിയുടെ ജാതി, വാർഷിക കുടുംബ വരുമാനം, പഠിക്കുന്ന ക്ലാസ് എന്നിവ തെളിയിക്കുന്ന രേഖകൾ നൽകണം. അപേക്ഷകയുടെ കുടുംബ വാർഷിക വരുമാനം രണ്ടുലക്ഷം രൂപയിൽ കവിയരുത്. പ്രത്യേക ദുർബല ഗോത്ര വിഭാഗക്കാരെ (കാടർ, കൊറഗർ, കാട്ടുനായ്ക, ചോലനായ്ക, കുറുമ്പർ) വരുമാന പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മാർച്ച് എട്ടിന് ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരെഞ്ഞെടുപ്പ്. അപേക്ഷാ ഫോമും വിശദവിവരങ്ങളും കാഞ്ഞിരപ്പളളി ഐ.റ്റി.ഡി.പി പ്രോജക്ട് ഓഫീസ്, പുഞ്ചവയൽ, മേലുകാവ്, വൈക്കം ട്രൈബൽ എക്സ്റ്റഷൻ ഓഫീസുകൾ, ഏറ്റുമാനൂർ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂൾ, ജില്ലാ/താലൂക്ക് പട്ടികജാതി വികസന ഓഫീസുകൾ എന്നിവിടങ്ങളിൽ ലഭിക്കും. വിശദവിവരത്തിന് ഫോൺ: 04828-202751.