ഉമിക്കുപ്പയിൽ മാള സ്വദേശികളുടെ അയ്യപ്പ തീർത്ഥാടകരുടെ കാർ അപകടത്തിൽ പെട്ടു ,നാലുപേർക്ക് പരുക്ക്
എരുമേലി :ശബരിമല പാതയിൽ മുക്കൂട്ടുതറ -ഇടകടത്തി പമ്പാവാലി റോഡിൽ ഉമിക്കുപ്പയിൽ തീർത്ഥാടകരുടെ കാർ വീട്ടുമുറ്റത്തേക്ക് മറിഞ്ഞു .തൃശൂർ മാള സ്വദേശികളായ നാലു അയ്യപ്പ തീർത്ഥാടകരായിരുന്നു കാറിൽ ഉണ്ടായിരുന്നത് .ആരുടേയും പരുക്ക് സരമുള്ളതല്ല .കാർ നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു .വെളുപ്പിന് അഞ്ചേമുക്കാൽ മണിക്കായിരുന്നു അപകടം .ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്ന് മോട്ടോർ വാഹന വകുപ്പിന്റെ നിഗമനം .സംഭവം നടന്നയുടൻ നാട്ടുകാർ ,കരിനാട്ട് ഷാനിച്ചന്റെ നേത്വതത്തിൽ എരുമേലി സേഫ് സോണിൽ ബന്ധപ്പെട്ടു രക്ഷാപ്രവർത്തനം സുഗമമാക്കി .സേഫ് സോണ് അധികൃതർ ക്രെയിൻ ഉപയോഗിച്ച് കാർ വീട്ടുമുറ്റത്തുനിന്നും കയറ്റാനുള്ള ശ്രമത്തിലാണ് .പരിക്കുപറ്റിയ അയ്യപ്പന്മാരെ മുക്കൂട്ടുതറ അസീസി ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകി .ശബരിമലക്ക് ദർശനത്തിനു പോകുന്ന വഴിക്കാണ് അപകടം സംഭവിച്ചത് ..


