സോജൻ ജേക്കബ്
കൊച്ചി :ആധാർ എൻറോൾമെന്റിൽ ഇന്ന് ഏറ്റവും അധികം ജനങ്ങളും അക്ഷയ ആധാർ എൻറോൾമെൻറ് സെന്ററുകളും ബുദ്ധിമുട്ട് അനുഭവിക്കുന്ന കാര്യമാണ് മതിയായ രേഖകളുടെ അഭാവം അല്ലങ്കിൽ കൃത്യത ഇല്ലായ്മ മൂലം ആധാർ എൻറോൾമെൻറ് റിജെക്റ്റ് ആകുക എന്നുള്ളത് .നിലവിലുള്ള ആധാറിൽ മാറ്റങ്ങൾ വരുത്തുമ്പോഴാണ് റിജെക്ഷൻ കൂടുതൽ ഉണ്ടാകുന്നത് .ആധാറിലെ ജനന തിയ്യതി തിരുത്തൽ ,പേര് തിരുത്തൽ ,അഡ്രസ് തിരുത്തൽ എന്നിവ ചെയ്യുമ്പോളാണ് റിജെക്ഷൻ കൂടുതൽ സംഭവിക്കുന്നത് .എന്നാൽ നമ്മുടെ രേഖകൾ ആധാർ ഉൾപ്പെടെ സ്കൂൾ ,കോളേജ് സർട്ടിഫിക്കറ്റുകൾ ,ഡ്രൈവിംഗ് ലൈസൻസ് ,റേഷൻ കാർഡ് ,മറ്റ് ഡിജി ലോക്കറിൽ ചേർക്കാവുന്ന രേഖകളൊക്കെ ചേർത്തുകഴിഞ്ഞു ആധാറിലെ മാറ്റങ്ങൾക്കായി എൻറോൾമെൻറ് ചെയ്യുകയാണെങ്കിൽ ഭൂരിപക്ഷം റിജെക്ഷൻ കേസുകളും ഒഴിവായി കിട്ടുമെന്ന് എറണാകുളത്തെ ആധാർ അതോറിറ്റിയുടെ നേരിട്ടുള്ള കേന്ദ്രം അധികൃതർ പറയുന്നു .എൻറോൾമെൻറ് ചെയ്യുമ്പോൾ രേഖകൾ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുകയും വേണം .
നിരവധി മിലിറ്ററി ഉൾപ്പെടയുള്ള സർവീസ് പെൻഷൻ കാരുടെ പെൻഷൻ ബുക്കിലെ പേരും ജനന തിയ്യതിയും ആധാറിലെ വിവരങ്ങളും വ്യത്യാസം ആയിരിക്കും .ഇത് രണ്ടും ഒന്നായെങ്കിൽ മാത്രമേ ആനുകൂല്യങ്ങൾ കൃത്യമായി ലഭിക്കൂ .ഇത്തരത്തിലുള്ള നിരവധി കേസുകളാണ് ആധാർ സെന്ററുകളിൽ റിപ്പോർട്ട് ചെയ്യുന്നത് .ഡിജി ലോക്കറിൽ ഡോക്ക്യൂമെന്റസ് ചേർത്തതിന് ശേഷം ആധാർ വിവരങ്ങൾ തിരുത്തലിനുള്ള എൻറോൾമെൻറ് നടത്തുവാനാണ് ആധാർ അതോറിറ്റി നിഷ്കർഷിക്കുന്നത് .
മലപ്പുറം സ്വദേശിയായ പെൺകുട്ടിയുടെ ആധാറിലെ പേര് തിരുത്തുന്നതിന് സി ബി എസ് സി ഒറിജിനൽ നഷ്ടപ്പെട്ടതിനാൽ ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് രേഖയായി നൽകി രണ്ടു പ്രാവശ്യം അക്ഷയ സെന്ററിൽ എൻറോൾമെൻറ് ചെയ്തിട്ടും മതിയായ രേഖ ഡൌൺലോഡ് ചെയ്യാൻ പറഞ്ഞു റിജെക്റ്റ് ആയതിനെ തുടർന്നാണ് തീരുമാനമായത് .കൊച്ചി പാലാരിവട്ടത്തുള്ള ആധാർ അതോറിറ്റിയുടെ നേരിട്ടുള്ള എൻറോൾമെൻറ് സെന്ററിൽ എത്തിയപ്പോൾ പെൺകുട്ടിയുടെ സി ബി എസ് സി സർട്ടിഫിക്കറ്റ് ഡിജിലോക്കറിൽ സർട്ടിഫിക്കറ്റ് ചേർത്തതിനുശേഷം ആധാർ അപ്ഡേറ്റ് എൻറോൾമെൻറ് നടത്തുകയായിരുന്നു .24 മണിക്കൂറിനുള്ളിൽ ആധാർ അപ്ഡേറ്റ് ആയതായി മെസ്സേജ് ലഭിച്ചു .ഇത്തരത്തിൽ ഡിജി ലോക്കറിൽ ബന്ധപ്പെട്ട ഡോക്ക്യൂമെന്റസ് ആഡ് ചെയ്തശേഷം അപ്ഡേറ്റ് റിക്വസ്റ്റ് നൽകിയാൽ സങ്കീർണമായ ആധാറിലെ പേര് ,ജനനതിയ്യതി തിരുത്തലുകൾ വേഗത്തിലാക്കാം എന്ന് കൊച്ചി പാലാരിവട്ടത്തെ യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റിയുടെ നേരിട്ടുള്ള കേന്ദ്രം അധികൃതർ പറയുന്നു .
കൊച്ചി പാലാരിവട്ടത്തെ യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റിയുടെ നേരിട്ടുള്ള കേന്ദ്ര (UIDAI ) ത്തിൽ ആധാറുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങളും സങ്കീർണ്ണമായ തിരുത്തൽ പ്രശ്നങ്ങളും പരിഹരിക്കപ്പെടും .ഇതിനായി താഴെ ചേർത്തിരിക്കുന്ന ഫേസ് ബുക്ക് ലിങ്ക് കയറി സംശയങ്ങൾ മെസ്സേജ് ആയി ചോദിക്കാം .മറുപടിയും ലഭിക്കും .സംരംഭകർക്കും ഇത് പ്രയോജനപ്പെടുത്താവുന്നതാണ് .
Located at Chakos Chambers in Palarivattom, the
#KochiASK is open all 7 days (except Public Holidays) from 9:30 am to 5:30 pm.
FACEBOOK PAGE https://www.facebook.com/hashtag/kochiask?__eep__=6&__cft__[0]=AZVCNfptTgD_gE7pEO23-8D38HDja1ijUiJ_lSQUexgXSc3wnutPadPhGAjfRx5zO5nbRZjzXXj2zUPxkfew7M9Q2In0Y-Bdpv8VXqLKAqlHwPaa32qQRZVVVUN02G4YC_Tc0rUlLMVvjq3LF3hhy2z3TjUs9T9iy7P7IKA3rbuJq6JGJDwr-ZHEpYgjPLNWC3oxtNNDJ5SsG7DmrIi-41KH&__tn__=*NK-R