മംഗലപുരം ടെക്നോ സിറ്റിക്ക് സമീപമിറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടിവച്ചു
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പോത്തിനെ നിരീക്ഷിച്ചുവരികയാണ്.

തിരുവനന്തപുരം: മംഗലപുരം ടെക്നോ സിറ്റിക്ക് സമീപമിറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടിവച്ചു. പിരപ്പന്‍കോട് വച്ച് പൊന്തക്കാട്ടില്‍ വിശ്രമിച്ച സമയത്താണ് പോത്തിനെ വനംവകുപ്പ് മയക്കുവെടി വച്ചത്.ഇതോടെ പറമ്പിന്റെ മതില് തകര്‍ത്ത് വിരണ്ടോടിയ പോത്ത് പരിഭ്രാന്തി പരത്തി. പോത്ത് നിലവില്‍ മയങ്ങിതുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പോത്തിനെ നിരീക്ഷിച്ചുവരികയാണ്.തിങ്കളാഴ്ച വൈകിട്ട് മുതല്‍ കാട്ടുപോത്ത് ജനവാസമേഖലയില്‍ ഉണ്ടെങ്കിലും മയക്കുവെടി വയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. പോത്ത് പാലോട് വനമേഖലയില്‍നിന്ന് എത്തിയതാകാമെന്നാണ് വനംവകുപ്പിന്റെ നിഗമനം.