കുന്നംകുളത്ത് കാർ ഷോറൂമിനു തീപിടിച്ചു
തൃശൂർ: കുന്നംകുളത്ത് സെക്കൻഡ് ഹാൻഡ് കാർ ഷോറൂമിൽ തീപിടിത്തം. ഇന്ന് രാവിലെ 7.30നാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്.
കാർ ഷോറുമിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപെട്ട പ്രദേശവാസികളാണ് വിവരം അഗ്നിശമനസേനയെ അറിയിച്ചത്. തീപിടിത്തത്തിന്റെ കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.