കോട്ടയം ജില്ലയിലെ വാർത്തകൾ ,അറിയിപ്പുകൾ ,അഭിമുഖം ..........
കോട്ടയം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ 2024-25 വാർഷിക പദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്മാരുടെയും സെക്രട്ടറിമാരുടെയും യോഗം ജില്ലാ ആസൂത്രണ സമിതി അധ്യക്ഷ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. തെരുവുനായ ശല്യനിയന്ത്രണത്തിനുള്ള എ.ബി.സി പദ്ധതി, മാലിന്യ സംസ്‌കരണ പദ്ധതികൾ, അതിദാരിദ്ര്യ നിർമാർജനത്തിനുളള പദ്ധതികൾ, ഹാപ്പിനസ് പാർക്കുകൾ, ആരോഗ്യ ഉപകേന്ദ്രങ്ങൾക്ക് കെട്ടിടം പണിയുന്നതിന് സ്ഥലം വാങ്ങുന്നതിനുള്ള പദ്ധതികൾ തുടങ്ങിയവ വാർഷിക ഭേദഗതിയിൽ ഉൾപ്പെടുത്തണമെന്ന് അധ്യക്ഷ നിർദേശിച്ചു. ജനങ്ങളുടെ വരുമാനം മെച്ചപ്പെടുത്തുന്ന തരത്തിലുള്ള പദ്ധതികൾ നടപ്പാക്കാൻ സ്ഥാപനങ്ങൾ ശ്രദ്ധ ചെലുത്തണമെന്ന് ജില്ലാ ആസൂത്രണ സമിതി മെമ്പർ സെക്രട്ടറി കൂടിയായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി നിർദേശിച്ചു. ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ പി.ആർ അനുപമ, ജെസി ഷാജൻ, ഹേമലതാ പ്രേം സാഗർ, ശുഭേഷ് സുധാകരൻ,ഇ.എസ്. ബിജു, കെ.സി ബിജു, അജയൻ കെ മേനോൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ ശ്രീമതി ലിറ്റി മാത്യു, അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസർ പി.എ. അമാനത്ത് എന്നിവർ പ്രസംഗിച്ചു. (കെ.ഐ.ഒ.പി.ആർ.1473/2024) അഭിമുഖം കോട്ടയം: കേരള സംസ്ഥാന ഭവനനിർമ്മാണ ബോർഡിനു കീഴിൽ കോട്ടയം ഗാന്ധിനഗറിൽ പ്രവർത്തിക്കുന്ന വർക്കിംഗ് വിമൺസ് ഹോസ്റ്റലിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ കുക്കിനെ നിയമിക്കുന്നു.താമസിച്ചു ജോലി ചെയ്യാൻ താൽപര്യമുള്ള വനിതകൾക്ക് മുൻഗണന.താൽപര്യമുള്ളവർ ജൂലൈ 26 ന് രാവിലെ 10.30 ന് കേരള സംസ്ഥാന ഭവനനിർമ്മാണ ബോർഡിന്റെ കോട്ടയം ഡിവിഷൻ ഓഫീസിൽ വെച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.ഫോൺ: 0481-2961775 (കെ.ഐ.ഒ.പി.ആർ.1474/2024) അഭിമുഖം കോട്ടയം: ചങ്ങനാശ്ശേരി റവന്യൂ ടവറിൽ ലിഫ്റ്റ് ഓപ്പറേറ്റർ, സെക്യൂരിറ്റി എന്നീ ഒഴിവുകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പരിചയസമ്പന്നരായവർക്ക് മുൻഗണന. താൽപര്യമുള്ളവർ ജൂലൈ 26ന് വൈകിട്ട് മൂന്നുമണിക്ക് കേരള സംസ്ഥാന ഭവനനിർമ്മാണ ബോർഡിന്റെ കോട്ടയം ഡിവിഷൻ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.ഫോൺ: 0481-2570410 (കെ.ഐ.ഒ.പി.ആർ.1475/2024) അഭിമുഖം കോട്ടയം: സംസ്ഥാന ഭവന നിർമ്മാണ ബോർഡിന്റെ കോട്ടയം ഡിവിഷൻ ഓഫീസിൽ ദിവസ വേതനാടിസ്ഥാനത്തിൽ പാർട്ട് ടൈം സ്വീപ്പറെ നിയമിക്കുന്നു. താൽപര്യമുള്ളവർ ജൂലൈ 24ന് രാവിലെ 10.30ന് സംസ്ഥാന ഭവനനിർമ്മാണ ബോർഡിന്റെ കോട്ടയം ഡിവിഷൻ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.ഫോൺ 0481-2570410(കെ.ഐ.ഒ.പി.ആർ.1476/2024) അപേക്ഷ ക്ഷണിച്ചു കോട്ടയം: സംസ്ഥാന ഭവനനിർമ്മാണ ബോർഡ് 2024-25 സാമ്പത്തിക വർഷത്തിൽ ദുർബലർക്കും/ താഴ്ന്ന വരുമാനക്കാർക്കും വേണ്ടിയുള്ള ഗൃഹശ്രീ പദ്ധതി, ഇടത്തരം വരുമാനക്കാർക്കു വേണ്ടിയുള്ള ലോൺ ലിങ്ക്ഡ് സബ്സിഡി പദ്ധതി,സർക്കാർ /അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വേണ്ടിയുള്ള വായ്പാപദ്ധതി എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. www.kshb.kerala.gov.in വെബ്സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.അവസാനതീയതി ജൂലൈ 31. ഫോൺ: 0481-2570410 (കെ.ഐ.ഒ.പി.ആർ.1477/2024) വിളവെടുപ്പ് നടത്തി കോട്ടയം: ജനകീയ മത്സ്യകൃഷി 2023-24 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ ഒരു നെല്ലും ഒരു മീനും പദ്ധതിയിൽ മത്സ്യവിളവെടുപ്പ് നടത്തി. ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് ചൂരത്ര നടുവിലേക്കര, മംഗലശ്ശേരി തൊള്ളായിരം, ചാലാകരി, ഐക്കരക്കരി പാടശേഖരങ്ങളിൽ നിക്ഷേപിച്ച കാർപ്പ് മത്സ്യങ്ങളുടെ വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ ജോസ് നിർവഹിച്ചു. ചാലാകരി ഐക്കരക്കരി പാടശേഖര സെക്രട്ടറി പി.പി ജനാർദനൻ അദ്ധ്യക്ഷത വഹിച്ചു. ബ്‌ളോക്ക് പഞ്ചായത്തംഗം എസി.കെ.തോമസ്, പഞ്ചായത്തംഗങ്ങളായ രഞ്ജിനി മനോജ്, അഞ്ജു മനോജ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്.ആർ. രമേഷ് ശശിധരൻ, ഫിഷറീസ് എക്സ്റ്റഷൻ ഓഫീസർ ബ്ലെസ്സി ജോഷി, ചൂരത്ര നടുവിലേക്കര പാടശേഖരം കൺവീനർ ഇ.എം മാത്യൂ എൺപതിൽ, സിനി ആൻഡ്രൂസ് എന്നിവർ പ്രസംഗിച്ചു. ചൂരത്ര, ചാലകരി, മംഗലശ്ശേരി എന്നീ പാടശേഖരങ്ങളിലായി 176 ഹെക്ടർ പാടശേഖരത്ത് ഹെക്ടറിന് 3000 എന്ന കണക്കിൽ 5,34,000 എണ്ണം കാർപ്പ് ഇനത്തിൽപ്പെട്ട മത്സ്യങ്ങളെയാണ് 2023 നവംബർ, 2024 ജനുവരി മാസങ്ങളിലായി നിക്ഷേപിച്ചത്.ഫോട്ടോക്യാപ്ഷൻ: ജനകീയ മത്സ്യകൃഷി പദ്ധതിയിൽ ഉൾപ്പെടുത്തി ആർപ്പൂക്കര ഗ്രാമപഞ്ചായത്തിലെ പാടശേഖരങ്ങളിൽ നിക്ഷേപിച്ച കാർപ്പ് മത്സ്യങ്ങളുടെ വിളവെടുപ്പ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ ജോസ് നിർവഹിക്കുന്നു.(കെ.ഐ.ഒ.പി.ആർ.1478/2024)അനധികൃത പണപ്പിരിവ്: ജാഗ്രത പാലിക്കണംകോട്ടയം: കേരള തൊഴിലാളി ക്ഷേമനിധി ഇൻസ്പെക്ടർ എന്ന പേരിൽ സുനിൽകുമാർ എന്നയാൾ വ്യവസായസ്ഥാപനങ്ങളിൽനിന്ന് ഗൂഗിൾ പേ വഴി പണപ്പിരിവ് നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അംശദായം സ്വീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും മേൽ വ്യക്തിയുടെ വഞ്ചനയിൽപ്പെടാതിരിക്കാൻ സ്ഥാപന ഉടമകൾ ജാഗ്രത പാലിക്കണമെന്നും കോട്ടയം ജില്ലാ ലേബർ വെൽഫയർ ഫണ്ട് ഇൻസ്പെക്ടർ അറിയിച്ചു.(കെ.ഐ.ഒ.പി.ആർ.1479/2024) സൗജന്യ പഠനകിറ്റ് വിതരണം കോട്ടയം: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ 2024 മാർച്ച് 31 വരെ അംഗങ്ങളായ തൊഴിലാളികളുടെ മക്കളിൽ സർക്കാർ/ എയ്ഡഡ് സ്‌കൂളുകളിൽ 2024-25 വർഷത്തിൽ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിൽ പഠിക്കുന്നവർക്ക് സൗജന്യ പഠനകിറ്റ് വിതരണം നടത്തുന്നു. താത്പര്യമുള്ളവർ ജൂലൈ 27നകം അപേക്ഷിക്കണം. വിശദവിവരങ്ങൾ kmtwwfb.org എന്ന വെബ്‌സൈറ്റിലും 0481 2585510 എന്ന നമ്പറിലും ലഭിക്കും.(കെ.ഐ.ഒ.പി.ആർ.1480/2024) എയർലൈൻ ആൻഡ് എയർപോർട് മാനേജ്മെന്റിൽ ഡിപ്ലോമ കോട്ടയം: പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്‌റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ എസ്.ആർ.സി. കമ്മ്യൂണിറ്റി കോളജിലെ ജൂലൈ സെഷനിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് പ്രോഗ്രാമിലേക്ക് ജൂലൈ 31 വരെ അപേക്ഷിക്കാം. പ്ലസ്ടു അഥവാ തത്തുല്യമാണു യോഗ്യത. അപേക്ഷഫോമും പ്രോസ്പെക്ടസും തിരുവനന്തപുരം നന്ദാവനത്തെ എസ് .ആർ.സി ഓഫീസിൽനിന്നും ലഭിക്കും. ഫോൺ:0471 2570471, 9846033001(കെ.ഐ.ഒ.പി.ആർ.1481/2024) പി.എസ്.സി. അഭിമുഖം*കോട്ടയം: ജില്ലയിൽ ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2(കാറ്റഗറി നമ്പർ : 066/2023) തസ്തികയിൽ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളിൽ ഒന്നാം ഘട്ടത്തിലുൾപ്പെട്ട 90 പേർക്കുള്ള അഭിമുഖം കേരള പബ്ലിക് സർവീസ് കമ്മീഷന്റെ കോട്ടയം ജില്ലാ ആഫീസിൽ ജൂലൈ 24,25,26 തിയതികളിൽ നടക്കും. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ഒ.ടി.ആർ വഴിയും എസ്.എം.എസ്. മുഖേനയും വ്യക്തിഗത അറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്റർവ്യൂവിനും വെരിഫിക്കേഷനുമായി ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി അന്നേ ദിവസം രാവിലെ 07.30 മണിക്ക് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ കോട്ടയം ജില്ലാ ഓഫീസിൽ നേരിട്ട് ഹാജരാകണം.