കോട്ടയം ജില്ലാതല വാർത്തകൾ .....അറിയിപ്പുകൾ ...ദർഘാസുകൾ .....അപേക്ഷകൾ ....
ഫീൽഡ് സൈക്യാട്രിസ്റ്റ്,
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവ്
കോട്ടയം: ജില്ലാ മാനസികാരോഗ്യ പരിപാടിയിൽ ഫീൽഡ് സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിൽ താൽക്കാലിക നിയമനത്തിന് ജൂലൈ 18 ന് രാവിലെ 11 ന്
വോക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. കോട്ടയം എൻ.എച്ച്.എം. കോൺഫറൻസ് ഹാളിലാണ് ഇന്റർവ്യൂ.
ഫീൽഡ് സൈക്യാട്രിസ്റ്റ്-യോഗ്യത: ഡി.പി.എം./ എം.ഡി./ഡി.എൻ.ബി ഇൻ സൈക്യാട്രി. വേതനം 57,525 രൂപ.
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്-യോഗ്യത: എം.എ/എം.എസ് സി/ എം.ഫിലും (ക്ലിനിക്കൽ സൈക്കോളജി) ആർ.സി.ഐ. രജിസ്‌ട്രേഷനും. വേതനം 35,300 രൂപ. താത്പര്യമുള്ളവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം പങ്കെടുക്കണം. ഫോൺ: 0481 2562778.
(കെ.ഐ.ഓ.പി.ആർ 1420/2024)
പി.ആർ.ഡി. പ്രിസം പാനൽ:
അപേക്ഷ ക്ഷണിച്ചു
കോട്ടയം: ഇൻഫർമേഷൻ-പബ്ളിക് റിലേഷൻസ് വകുപ്പിന്റെ പ്രിസം പദ്ധതിയിൽ സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലുകളിൽ അപേക്ഷ ക്ഷണിച്ചു. careers.cdit.org പോർട്ടൽ മുഖേന ജൂലൈ 20നകം അപേക്ഷ നൽകണം. പോർട്ടലിൽ കയറി രജിസ്റ്റർ ചെയ്ത് സൈൻ ഇൻ ചെയ്തു വേണം അപേക്ഷ സമർപ്പിക്കാൻ. വിവരങ്ങളെല്ലാം നൽകിയ ശേഷം നോട്ടിഫിക്കേഷനിലെ ചെക്ക് എലിജിബിലിറ്റി ക്ളിക് ചെയ്ത് അപ്ലൈ ചെയ്യുമ്പോൾ മാത്രമേ അപേക്ഷാ സമർപ്പണം പൂർത്തിയാകൂ. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദവും ജേണലിസം/ മാസ് കമ്മ്യൂണിക്കേഷൻ/ പബ്ളിക് റിലേഷൻസ് ഡിപ്ളോമയും അല്ലെങ്കിൽ ജേണലിസം/ മാസ് കമ്മ്യൂണിക്കേഷൻ/ പബ്ളിക് റിലേഷൻസ് ബിരുദവുമാണ് സബ് എഡിറ്ററുടെയും ഇൻഫർമേഷൻ അസിസ്റ്റന്റിന്റേയും യോഗ്യത. ജേണലിസം ബിരുദാനന്തര ബിരുദമുള്ളവർക്കും അപേക്ഷിക്കാം. സബ് എഡിറ്റർ പാനലിൽ അപേക്ഷിക്കുന്നവർക്ക് ഏതെങ്കിലും മാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളുടെ പി.ആർ, വാർത്താ വിഭാഗങ്ങളിലോ ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാവണം. ഇൻഫർമേഷൻ അസിസ്റ്റന്റിന് പ്രവൃത്തിപരിചയം നിർബന്ധമല്ല. പ്ളസ് ടുവും വീഡിയോ എഡിറ്റിങ്ങിൽ ഡിഗ്രി, ഡിപ്ളോമ, സർട്ടിഫിക്കറ്റ് കോഴ്സും പാസായവർക്ക് കണ്ടന്റ് എഡിറ്റർ പാനലിൽ അപക്ഷിക്കാം. പ്രായപരിധി 35 വയസ് (2024 ജനുവരി 1ന്). ഒരാൾക്ക് ഒരു പാനലിലേക്ക് മാത്രമാണ് അപേക്ഷിക്കാൻ കഴിയുക. വിശദവിവരത്തിന് ഫോൺ: 0471- 2518637. വിശദമായ നോട്ടിഫിക്കേഷൻ www.prd.kerala.gov.inൽ ലഭ്യമാണ്.
(കെ.ഐ.ഓ.പി.ആർ 1421/2024)
ലാബ് ടെക്‌നീഷ്യൻ ഒഴിവ്
കോട്ടയം: പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ പൈക സാമൂഹികാരോഗ്യകേന്ദ്രം ലബോറട്ടറിയിലെ ലാബ് ടെക്‌നീഷ്യന്റെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള പാരാ മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനോടുകൂടിയ ബി.എസ്.സി.എം.എൽ.റ്റി/ഡി.എം.എൽ.
ആയുഷ് കേന്ദ്രത്തിൽ ഒഴിവുകൾ
കോട്ടയം: നാഷണൽ ആയുഷ് മിഷന്റെ കീഴിൽ കോട്ടയം ജില്ലയിലെ വിവിധ ആയുഷ് സ്ഥാപനങ്ങളിൽ കരാർ അടിസ്ഥാനത്തിൽ യോഗ ഡെമോൺസ്ട്രേറ്റർ, യോഗ ഇൻസ്ട്രക്ടർ, ലാബ് ടെക്നീഷ്യൻ, മൾട്ടിപർപ്പസ് വർക്കർ കം ക്ലീനർ തസ്തികകളിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ജൂലൈ 20 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണം. വിശദവിവരത്തിന് ഫോൺ: 0481-2991918.
അഭിമുഖം മാറ്റിവച്ചു
കോട്ടയം: ജില്ലയിലെ തെരഞ്ഞെടുത്ത സർക്കാർ പ്രൈമറി സ്‌കൂൾ വിദ്യാർഥികളുടെ ഇംഗ്ലീഷ് പരിജ്ഞാനം വർധിപ്പിക്കാനായി നടപ്പാക്കുന്ന ഇംഗ്ലീഷ് എൻറിച്ച്‌മെന്റ് പ്രോഗ്രാം പദ്ധതിയിലേക്ക് റിസോഴ്സ് അധ്യാപകരെ തെരഞ്ഞെടുക്കുന്നതിന് ജൂലൈ 17ന് രാവിലെ 10.30 ന് നടത്താൻ നിശ്ചയിച്ചിരുന്ന വോക്-ഇൻ-ഇന്റർവ്യൂ സാങ്കേതിക കാരണങ്ങളാൽ ജൂലൈ 22 ന് രാവിലെ 10.30 ലേക്ക ്മാറ്റിവച്ചു.
ക്വട്ടേഷൻ ക്ഷണിച്ചു
കോട്ടയം: കോട്ടയം ഗവൺമെന്റ് മെഡിക്കൽ കോളജിലെ സർജിക്കൽ ഗ്യാസ്ട്രോഎന്ററോളജി വിഭാഗത്തിലേക്ക് മിനി റഫ്രിജറേറ്റർ രണ്ടെണ്ണം വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. താല്പര്യമുള്ളവർ ജൂലൈ 22 ന് ഉച്ചയ്ക്ക് 12 നകം പ്രിൻസിപ്പൽ, ഗവൺമെന്റ് മെഡിക്കൽ കോളജ്, കോട്ടയം -8 എന്ന വിലാസത്തിൽ ക്വട്ടേഷൻ നൽകണം. അന്നേദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് ക്വട്ടേഷൻ തുറക്കും. ഫോൺ: 0481-2597279,2597284.
ലേലം/ ക്വട്ടേഷൻ
കോട്ടയം: കോട്ടയം ഗവൺമെന്റ് പോളിടെക്നിക് കോളജിലെ പഴയ ക്യാന്റീൻ കെട്ടിടം, സ്റ്റോർ റൂം എന്നിവ പൊളിച്ചുമാറ്റി തറ നിരപ്പാക്കുന്നതിനായി ജൂലൈ 23 ന് രാവിലെ 11 ന് ലേലം നടത്തും. ലേലത്തിനു പുറമെ മുദ്രവച്ച ക്വട്ടേഷനുകളും സ്വീകരിക്കും. ക്വട്ടേഷനുകൾ ജൂലൈ 22ന് ഉച്ചകഴിഞ്ഞ് ഒന്നിനകം പ്രിൻസിപ്പലിന് നലകണം. വിശദവിവരത്തിന് ഫോൺ: 0481-2361884.
ലേലം/ ക്വട്ടേഷൻ
കോട്ടയം: കോട്ടയം ഗവൺമെന്റ് പോളിടെക്നിക് കോളജിൽ മെയിൻ എൻട്രൻസ് ഗേറ്റ്, സ്റ്റെപ് സ്‌കൂട്ടർ-കാർ പാർക്കിംഗ് ഷെഡ് നിർമാണപ്രവർത്തികളുടെ പൊളിച്ചുമാറ്റപ്പെട്ട സാധനങ്ങൾ ജൂലൈ 19ന് രാവിലെ 11 ന് ലേലം ചെയ്യും. ലേലത്തിനു പുറമെ മുദ്രവച്ച ക്വട്ടേഷനുകളും സ്വീകരിക്കും. ക്വട്ടേഷനുകൾ ജൂലൈ 18ന് ഉച്ചകഴിഞ്ഞ് ഒന്നിനകം പ്രിൻസിപ്പലിന് സമർപ്പിക്കാം. വിശദവിവരത്തിന് ഫോൺ: 0481-2361884.
(കെ.ഐ.ഓ.പി.ആർ 1427/2024)
ക്വട്ടേഷൻ ക്ഷണിച്ചു
കോട്ടയം: വിനോദ സഞ്ചാരവകുപ്പിനു കീഴിലുള്ള കോട്ടയം സർക്കാർ അതിഥിമന്ദിരം കോൺഫറൻസ് ഹാളിനോടു ചേർന്ന് നിൽക്കുന്ന പൂവാക, പ്ലാവ്, ചൂള മുതലായ മരങ്ങളും ഇലക്ട്രിക് റൂമിനോടു ചേർന്നുനിൽക്കുന്ന മരങ്ങളും കോമ്പൗണ്ടിനോടു ചേർന്ന് വീടുകൾക്ക് ഭീഷണിയായി നിൽക്കുന്ന മാവിലെ ശിഖരങ്ങളും മുറിച്ചുമാറ്റി അട്ടി ഇടുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ജൂലൈ 25ന് ഉച്ചകഴിഞ്ഞ് മൂന്നു വരെ ഗസ്റ്റ് ഹൗസിൽ നൽകാം. അന്നേദിവസം 3.30 ന് ക്വട്ടേഷനുകൾ തുറക്കും. വിശദവിവരത്തിന് ഫോൺ: 0481-2340219.
കമ്മിറ്റി യോഗം
കോട്ടയം: ജില്ലാ സ്‌കിൽ കമ്മിറ്റിയുടെ യോഗം ജൂലൈ 15ന് രാവിലെ 11ന് ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് വീഡിയോ കോൺഫറൻസ് ഹാളിൽ ചേരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
(കെ.ഐ.ഓ.പി.ആർ 1430/2024)
ടെണ്ടർ ക്ഷണിച്ചു
കോട്ടയം: സാമൂഹികനീതി വകുപ്പിന്റെ ജില്ലാ പ്രോബേഷൻ ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ ഓഗസ്റ്റ് ഒന്നു മുതൽ ഒരു വർഷത്തേയ്ക്ക് കരാർ വ്യവസ്ഥയിൽ വാഹനം (എ.സി. കാർ/ജീപ്പ്) വാടകയ്ക്ക് എടുക്കുന്നതിന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടറുകൾ ജൂലൈ 25 ന് ഉച്ചകഴിഞ്ഞ്് രണ്ടുവരെ ഓഫീസിൽ സമർപ്പിക്കാം. വിശദവിവരത്തിന് ഫോൺ: 0481-2300548.
വാഹനം വാടകയ്ക്ക്:
ക്വട്ടേഷൻ ക്ഷണിച്ചു
കോട്ടയം: കേരള സർക്കാർ സ്ഥാപനമായ കോട്ടയത്തെ കാലാവസ്ഥാ വ്യതിയാന പഠനകേന്ദ്രത്തിൽ (ഐ.സി.സി.എസ്.) കരാർ അടിസ്ഥാനത്തിൽ വാഹനം(5 സീറ്റർ) വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഓഗസ്റ്റ് എട്ടിന് ഉച്ചയ്ക്ക് 12 നകം സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് ഫോൺ: 8547509906. വെബ് സൈറ്റ്: www.iccs.res.in
രജിസ്റ്റർ ചെയ്യാം
കോട്ടയം: ജില്ലയിൽ പുരാവസ്തുക്കൾ വിൽപ്പന നടത്തുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനം/വ്യക്തികൾക്ക് ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റിയിൽ രജിസ്റ്റർ ചെയ്യാം. ജൂലൈ 31 വരെയാണ് അപേക്ഷ സ്വീകരിക്കുക. വിശദവിവരത്തിന് ഫോൺ: 0481 2524343, 9633992977.