കോട്ടയം ജില്ലാ വാർത്തകൾ ...അറിയിപ്പുകൾ ...അപേക്ഷകൾ ....

Jul 1, 2024
കോട്ടയം ജില്ലാ വാർത്തകൾ ...അറിയിപ്പുകൾ ...അപേക്ഷകൾ ....

*ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്റർ നിയമനം*

കോട്ടയം: 2024-25 സാമ്പത്തിക വർഷത്തിൽ കോട്ടയം ജില്ലയിൽ വാഴൂർ, ഏറ്റുമാനൂർ, വൈക്കം, ഉഴവൂർ,പാമ്പാടി എന്നീ ബ്ളോക്കുകളുടെ കീഴിൽ ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്ററുകൾ (ഐ.എഫ്.സി) ആരംഭിക്കുന്നതിന്റെ ഭാഗമായി ക്ലസ്റ്റർ ലെവൽ ഐ.എഫ്.സി അങ്കർ, സീനിയർ സി.ആർ.പി ഒഴിവുകളിലേയ്ക്ക് കുടുംബശ്രീ നിയമനം നടത്തുന്നു. 40 വയസിൽ കൂടാത്ത കുടുംബശ്രീ/ഓക്സിലറി/കുടുംബശ്രീ കുടുംബാംഗങ്ങളായ സ്ത്രീകൾക്കു അപേക്ഷിക്കാം. മൂന്നുവർഷത്തേക്കാണു നിയമനം.

ഐ എഫ് എസി ആങ്കർ:ഡിഗ്രി/ഡിപ്ലോമ അഗ്രികൾച്ചർ/അലൈഡ് സയൻസസ് കൃഷിയിലെ ഫാം ബേസ്ഡ് ലൈവ്ലിഹുഡിലോ ഒരു വർഷത്തെ പ്രവൃത്തിപരിചയം, എക്സ്റ്റൻഷൻ ആൻഡ്് മാർക്കറ്റിംഗ് പ്രവൃത്തിപരിചയം ഉളളവർക്ക് മുൻഗണന. മേൽപറഞ്ഞ യോഗ്യതയുളളവരുടെ അഭാവത്തിൽ മറ്റു ഡിഗ്രിയുളളവരെ പരിഗണിക്കും. ഇത്തരത്തിലുളളവർ രണ്ടുവർഷം കാർഷിക മേഖലയിൽ പ്രവർത്തനപരിചയം ഉളളവരായിരിക്കണം. അതത് ബ്ളോക്ക്/ ഗ്രാമപഞ്ചായത്തുകളിൽ നിന്നുളളവർക്ക് മുൻഗണന ലഭിക്കും.

സീനിയർ സിആർപി: കൃഷി സഖി/പശു സഖി/അഗ്രി സിആർപി എന്ന നിലയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം ഉളളവരാകണം. സിആർപിമാരുടെ പരിശീലനം പൂർത്തിയാക്കിയവർക്ക് മുൻഗണന ലഭിക്കും. വിദ്യാഭ്യാസ /അനുഭവ പരിചയങ്ങൾ കുടുംബശ്രീ അംഗത്വം, ഐഡന്റിറ്റി എിവ തെളിയിക്കു രേഖകളുടെ പകർപ്പുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷകൾ 2024 ജൂലൈ 20ന് അകം കുടുംബശ്രീ ജില്ലാമിഷനിൽ ലഭ്യമാക്കണം. ഫോൺ: 0481-2302049

(കെ.ഐ.ഒ.പി.ആർ. 1332/2024)

*സംസ്ഥാന മാധ്യമ അവാർഡ് അപേക്ഷ ക്ഷണിച്ചു.*

കോട്ടയം: 2023 ലെ സംസ്ഥാന മാധ്യമ അവാർഡിന് എൻട്രികൾ ക്ഷണിച്ചു. 2023 ജനുവരി ഒന്നിനും ഡിസംബർ 31നുമിടയിൽ പ്രസിദ്ധീകരിച്ച വികസനോന്മുഖ റിപ്പോർട്ട്, ജനറൽ റിപ്പോർട്ട്, വാർത്താചിത്രം, കാർട്ടൂൺ എന്നിവയ്ക്കും ഈ കാലയളവിൽ സംപ്രേഷണം ചെയ്ത ടിവി വാർത്താ റിപ്പോർട്ട്, ക്യാമറ, വീഡിയോ എഡിറ്റിങ്, ടിവി ന്യൂസ് പ്രസന്റർ, മികച്ച അഭിമുഖം, സാമൂഹ്യ ശാക്തീകരണ റിപ്പോർട്ട് എന്നിവയ്ക്കുമാണ് അവാർഡുകൾ നൽകുന്നത്. സമൂഹത്തിലെ ഗുണകരമായ കാര്യങ്ങളെ സ്പർശിക്കുന്നതും വികസനം, സംസ്‌കാരം, സാമൂഹ്യ ജീവിതം തുടങ്ങിയ രംഗങ്ങളിൽ അനുകരണീയ മാതൃകകൾ പ്രകാശിപ്പിക്കുന്നതുമായ ടിവി റിപ്പോർട്ടുകൾക്കാണ് സാമൂഹ്യ ശാക്തീകരണ റിപ്പോർട്ടിങ് അവാർഡ് നൽകുന്നത്.

വികസനോന്മുഖ റിപ്പോർട്ടിങ്, ജനറൽ റിപ്പോർട്ടിങ്, കാർട്ടൂൺ അവാർഡുകൾക്കായി അവ പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഒറിജിനൽ കട്ടിങ്ങിനു പുറമേ മൂന്നു പകർപ്പുകൾ കൂടി അയയ്ക്കണം. വാർത്താ ചിത്രത്തിന്റെ നാല് വലിയ പ്രിന്റുകളും ചിത്രം അച്ചടിച്ച പത്രത്തിന്റെ ഒരു കോപ്പിയും അയയ്‌ക്കേണ്ടതാണ്. ടിവി വാർത്താ റിപ്പോർട്ടിൽ മലയാളം ടിവി ചാനലുകളിലെ വാർത്താ ബുള്ളറ്റിനിൽ സംപ്രേഷണം ചെയ്ത ഏഴുമിനിറ്റിൽ കവിയാത്ത റിപ്പോർട്ടുകളാണ് സമർപ്പിക്കേണ്ടത്. എൻട്രികൾ ഡിവിഡിയിലോ (മൂന്നു കോപ്പി), പെൻഡ്രൈവിലോ നൽകാം. എൻട്രിയോടൊപ്പം ടൈറ്റിൽ, ഉള്ളടക്കം, ദൈർഘ്യം, വിവരണപാഠം എന്നിവ എഴുതി നൽകണം.

പ്രസിദ്ധപ്പെടുത്തിയ പത്രം/ടിവി ചാനൽ എന്നിവയുടെ പേര്, തീയതി, മാധ്യമപ്രവർത്തകന്റെ കളർ ഫോട്ടോ, മേൽവിലാസം, ഫോൺനമ്പർ എന്നിവ അടങ്ങിയ ബയോഡാറ്റ എൻട്രിയോടൊപ്പം മറ്റൊരു പേജിൽ ചേർത്തിരിക്കണം. ഒരു വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള എൻട്രി മറ്റൊരു വിഭാഗത്തിലേക്ക് പരിഗണിക്കില്ല. കവറിന് പുറത്ത് മത്സരവിഭാഗം ഏതെന്ന് രേഖപ്പെടുത്തിയിരിക്കണം. എൻട്രി അപേക്ഷകൻ തയാറാക്കിയതാണെന്നതിന് ന്യൂസ് എഡിറ്ററുടേയോ മറ്റു അധികാരിയുടേയോ സാക്ഷ്യപത്രവും വയ്ക്കണം. എൻട്രികൾ ജൂലൈ 17 നകം ഡയറക്ടർ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയേറ്റ്, തിരുവനന്തപുരം - 695 001 എന്ന വിലാസത്തിൽ ലഭിക്കണം. അവാർഡ് മാർഗരേഖ www.prd.kerala.gov.in ൽ ലഭിക്കും.

(കെ.ഐ.ഒ.പി.ആർ. 1333/2024)

*ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ യങ് പ്രൊഫഷണൽ നിയമനം*

കോട്ടയം:റവന്യൂ വകുപ്പിന്റെ പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ (ഐഎൽഡിഎം) യങ് പ്രൊഫഷണലുകളെ നിയമിക്കുന്നു. ഐഎൽഡി എമ്മിലെ എംബിഎ ഡിസാസ്റ്റർ മാനേജ്മന്റ് പ്രോഗ്രാമിനോടനുബന്ധിച്ചും, ഡി.എം സെന്ററിലെ മറ്റ് പ്രവർത്തനങ്ങൾക്കുമായാണ് ഒരു വർഷത്തെ കരാറടിസ്ഥാനത്തിൽ നിയമനം. 30,000/- രൂപയാണ് പ്രതിമാസ വേതനം. ദുരന്തനിവാരണത്തിൽ ബിരുദാനന്തര ബിരുദവും ഒരു വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത. പ്രവർത്തിപരിചയമുള്ളവരുടെ അഭാവത്തിൽ കോഴ്സ് പൂർത്തിയായവരെ പരിഗണിക്കും. പ്രായപരിധി 30 വയസ്. http://ildm.kerala.gov.in/ എന്ന വെബ്സൈറ്റ് വഴി ബയോഡാറ്റ സാഹിതം അപേക്ഷിക്കാം . അപേക്ഷ നൽകേണ്ട അവസാന തീയതി ജൂലൈ ആറ്.കൂടുതൽ വിവരങ്ങൾക്ക് ഫോൺ 8547670005.

(കെ.ഐ.ഒ.പി.ആർ. 1334/2024)

*ദർഘാസ് ക്ഷണിച്ചു*

കോട്ടയം: തലയോലപ്പറമ്പ് സാമൂഹികാരോഗ്യകേന്ദ്രം പഴയ വാർഡ് ഉൾപ്പെടുന്ന സ്ഥലത്തെ ഉപയോഗരഹിതമായ കെട്ടിടം പൊളിച്ചുമാറ്റുന്നതിന് ദർഘാസ് ക്ഷണിച്ചു.ജൂലൈ 12ന് രാവിലെ 11 വരെ ദർഘാസുകൾ സമർപ്പിക്കാം.അന്നേ ദിവസം രാവിലെ 11.30 ന് തുറക്കും.വിശദവിവരങ്ങൾക്ക് ഫോൺ 04829-237403

(കെ.ഐ.ഒ.പി.ആർ. 1335/2024)

*വാക്ക് ഇൻ ഇന്റർവ്യൂ*

കോട്ടയം : തെരുവ് നായ്ക്കൾക്കുള്ള എ.ബി.സി- എ.ആർ. പദ്ധതിയിലേക്ക് വെറ്ററിനറി ഡോക്ടറെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു. കേരള വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷനും എ.ബി.സി. സർജറിയിൽ വൈദഗ്ധ്യവുമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ വെള്ളക്കടലാസിലെഴുതിയ അപേക്ഷയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പും തിരിച്ചറിയൽ രേഖയുമായി ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ജൂലൈ മൂന്നിന് രാവിലെ 10.30 ന് ഹാജരാകണം. വിശദവിവരങ്ങൾക്ക് ഫോൺ: 0481-2563726

(കെ.ഐ.ഒ.പി.ആർ. 1336/2024)

*ട്രേഡ്സ്മാൻ നിയമനം*

കോട്ടയം: കാവാലം ഗവൺമെന്റ് ടെക്‌നിക്കൽ ഹൈസ്‌കൂളിൽ ട്രേഡ്‌സ്മാൻ (ഫിറ്റിംഗ്) തസ്തികയിലെ താൽക്കാലിക ഒഴിവിലേയ്ക്ക് ദിവസന വേതന കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥിയെ നിയമിക്കുന്നു. മതിയായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റും പകർപ്പുകളും സഹിതം ജൂലൈ നാലിന് രാവിലെ 10.30 ന് സ്‌കൂൾ ആഫീസിൽ എത്തിച്ചേരേണ്ടതാണ്. ഫോൺ 0477-2748069 ജില്ലാ ഇൻഫർമേഷൻ ഓഫീസ്, കോട്ടയം

രാജ്യാന്തര ലഹരിവിരുദ്ധ ദിനം ജില്ലാ തല പരിപാടി ഇന്ന്

കോട്ടയം: രാജ്യാന്തര ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി ജില്ലാതല പരിപാടി ചൊവ്വ (ജൂലൈ 2) കോട്ടയം എം.ടി. സെമിനാരി സ്‌കൂളിൽ നടക്കും. രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ആധ്യക്ഷം വഹിക്കും. ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ.പി.എൻ. വിദ്യാധരൻ മുഖ്യപ്രഭാഷണം നടത്തും. വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ വി.എ. പ്രദീപ് ദിനാചരണ സന്ദേശം നൽകും.  എൻ.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.കെ. ബിൻസി എന്നിവർ വിഷയാവതരണം നടത്തും.  ജില്ലാ മാനസികാരോഗ്യപരിപാടി നോഡൽ ഓഫീസർ ഡോ. ടോണി തോമസ്, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോമി ജോൺ, സ്‌കൗട്ട്സ് ആൻഡ് ഗൈഡ്്സ് ജില്ലാ ട്രെയിനിങ് കമ്മിഷണർ റോയി പി. ജോർജ്, എം.ടി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ മേരി കെ. ജോൺ, വൈ.എം.സി.എ. സബ് റീജിയൺ ചെയർമാൻ ജോബി ജയിക് ജോർജ്, എം.ടി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ ഹെഡ്മിസ്ട്രസ് റൂബി ജോൺ എന്നിവർ പ്രസംഗിക്കും.  രാവിലെ 11 മണി മണി മുതൽ ലഹരി ദുരുപയോഗവും യുവജനങ്ങളും എന്ന വിഷയത്തിൽ ജില്ലാതല സെമിനാർ നടക്കും.
(കെ.ഐ.ഒ.പി.ആർ. 1338/2024)

തീരമൈത്രി: ഓഫീസ് അസിസ്റ്റന്റ് നിയമനം

കോട്ടയം: മത്സ്യത്തൊഴിലാളി സ്ത്രീകളുടെ സമഗ്രവികസനത്തിനും ശാക്തീകരണത്തിനുമായി ഫിഷറീസ് വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമൺ (സാഫ്) തീരമൈത്രി പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ ഓഫീസ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഇംഗ്ലീഷ് ,മലയാളം ടൈപ്പിംഗിലുള്ള കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. പ്രായം 2024 ജൂലൈ ഒന്നിന് 45 വയസ് കവിയരുത്.
താത്പര്യമുള്ളവർ ജൂലൈ ഒമ്പതിന് വൈകിട്ട് അഞ്ചിനകം വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷയും ബയോഡേറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം കാരാപ്പുഴയിലുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0481 2566823.
(കെ.ഐ.ഒ.പി.ആർ. 1339/2024)

ഐ.ടി.ഐ. പ്രവേശനം നീട്ടി
കോട്ടയം: പള്ളിക്കത്തോട് പി.ടി.സി.എം ഗവ ഐ.ടി.ഐയിൽ 2024-25 വർഷത്തിലെ ഐ.ടി.ഐ. പ്രവേശനത്തിനുള്ള അപേക്ഷ ജൂലൈ അഞ്ചിന് വൈകിട്ട്  അഞ്ചുവരെ ഓൺലൈനായി സമർപ്പിക്കാം.https://itiadmissions.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിച്ച ശേഷം  പ്രിന്റൗട്ടും ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി  തൊട്ടടുത്ത സർക്കാർ ഐ.ടി.ഐയിലെത്തി വെരിഫിക്കേഷൻ നടപടികൾ പൂർത്തീകരിക്കണം. ഫോൺ: 0481-2551062
(കെ.ഐ.ഒ.പി.ആർ. 1340/2024) വായനപക്ഷാചരണം: വിദ്യാർഥികൾക്കും
ജീവനക്കാർക്കും ക്വിസ് മത്സരം

കോട്ടയം: വായനപക്ഷാചരണത്തിന്റെ ഭാഗമായി ജൂലൈ അഞ്ചിന് ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാ ഭരണകൂടവും പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്നു വിദ്യാർഥികൾക്കും സർക്കാർ ജീവനക്കാർക്കുമായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ ഹൈസ്‌കൂൾ വിദ്യാർഥികൾക്കും ജില്ലയിൽ ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാർക്കും പങ്കെടുക്കാം. വായനയും പുസ്തകങ്ങളും ആസ്പദമാക്കിയാകും ക്വിസ് മത്സരം. വിജയികൾക്ക് സർട്ടിഫിക്കറ്റും ഫലകവും സമ്മാനമായി നൽകും.
 ജില്ലാ ജയിലിനു സമീപമുള്ള ജില്ലാ ആസൂത്രണസമിതി കോൺഫറൻസ് ഹാളിൽ ജൂലൈ അഞ്ചിന് രാവിലെയും ഉച്ചകഴിഞ്ഞുമായാണ് മത്സരം. വിദ്യാർഥികളുടെ മത്സരം ജൂലൈ അഞ്ചിന് രാവിലെ 11.00 മണിക്കും സർക്കാർ ജീവനക്കാരുടെ മത്സരം ഉച്ചകഴിഞ്ഞ് 2.00 മണിക്കും നടക്കും.
രണ്ടുപേർ വീതമുള്ള ടീമുകളായാണ് വിദ്യാർഥികളുടെ മത്സരം. ഒരു സ്‌കൂളിൽനിന്ന് രണ്ടുപേരടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം. സ്‌കൂൾ ഹെഡ്മാസ്റ്ററുടെ സാക്ഷ്യപത്രം/സ്‌കൂൾ തിരിച്ചറിയൽ കാർഡ് സഹിതം പങ്കെടുക്കണം. ജീവനക്കാർക്ക് വ്യക്തിഗത മത്സരമാണ്. ജീവനക്കാർ ഔദ്യോഗിക തിരിച്ചറിയൽ കാർഡ് ഹാജരാക്കണം.  മത്സരാർഥികൾ
https://tinyurl.com/yc5s7k5s എന്ന ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യണം. ജൂലൈ രണ്ടു രാവിലെ 10 മണി മുതൽ ജൂലൈ നാല് ഉച്ചകഴിഞ്ഞു മൂന്നുമണിവരെ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോൺ: 0481-2562558, 9847998894

(കെ.ഐ.ഒ.പി.ആർ. 1337/2024)

webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.