കനത്ത മഴയിൽ കുറുമ്പൻമുഴി, അറയാഞ്ഞിലിമണ്ണ് കോസ്‌വേകൾ വെള്ളത്തിൽ, അഞ്ഞൂറോളം കുടുംബങ്ങൾ ഒറ്റപെട്ടു
എരുമേലി. കനത്ത മഴയെതുടർന്ന് കോസ്‌വേകൾ വെള്ളത്തിലായതോടെ ഗതാഗതം തടസ്സപ്പെട്ട് നൂറുകണക്കിന് കുടുംബങ്ങൾ ഒറ്റപ്പെട്ടു.പമ്പ നദിയിലെ കുരുമ്പൻമുഴി, അറയാഞ്ഞിലിമണ്ണ് അഴുത നദിയിലെ മൂക്കൻപെട്ടി കോസ്‌വേകളാണ് വെള്ളത്തിലായത്. അറയാഞ്ഞിലിമണ്ണ് കോസ്‌വേ വെള്ളത്തിലായതാടെയാണ് 400 കുടുംബങ്ങൾ ഒറ്റപ്പെട്ടത്.പമ്പയുടെ ഒരുവശം കോട്ടയം ജില്ലയിലും മറുവശം പത്തനംതിട്ട ജില്ലയുമാണ്. പത്തനത്തിട്ടയിലെ പെരുനാട് പഞ്ചായത്തിൽ പെട്ട അറയാഞ്ഞിലിമണ്ണ് പ്രദേശത്തുള്ള കുടുംബങ്ങൾക്ക് പുറത്തേക്കുള്ള ഏകമാർഗ്ഗമാണ് കോസ്‌വേ. ഒരു വശം പമ്പയാറും മറ്റുമൂന്നുവശം വനവുമാണ്.കോസ്‌വേയിൽ വെള്ളം കയറുന്നതോടെ പ്രദേശം ഒറ്റപ്പെടുന്നു. ചൊവ്വാഴ്ച രാ ത്രിയോടെയാണ് കോസ്‌വേകളിൽ വെള്ളം കയറിയത്.മഴതുടരുന്നതോടെ ഇന്നലെ രാത്രി വൈകിയും കോസ്‌വേകളിൽ നിന്നും വെള്ളം ഇറങ്ങിയിട്ടില്ല.
എരുമേലി വലിയതോടിനോട് ചേർന്നകെട്ടിടവും വെള്ളം ഉയർന്നതിനെ തുടർന്ന് തകർന്നു. എരുമേലി - റാന്നി റോഡിൽ പെട്രോൾ പാമ്പിനു സമീപമുള്ള കെട്ടിടത്തിന്റെ ഒരുഭാഗമാണ് തകർന്നത്.