പ്രശാന്ത് നന്ദകുമാർ കേരളാ കോൺഗ്രസ്സ് (ബി) കോട്ടയം ജില്ലാ പ്രസിഡന്റ്

കോട്ടയം : കോട്ടയത്തിന്റെ കേരളാ കോൺഗ്രസ് ബി യുടെ പുതിയ
അമരക്കാരനായി പ്രശാന്ത് നന്ദകുമാറിനെ തെരെഞ്ഞെടുത്തു. സംസ്ഥാന
നേതൃ യോഗത്തിൽ പാർട്ടിയുടെ സംസ്ഥാന ചെയർമാൻ കെ ബി ഗണേഷ്‌കുമാറാണ്
ഇദ്ദേഹത്തെ നോമിനേറ്റ് ചെയ്തത്.ഏറെ നാളായി പ്രശാന്ത് കേരളാ കോൺഗ്രസ് ബി യുടെ പാലാ നിയജക മണ്ഡലം
പ്രസിഡന്റായി പ്രവർത്തിക്കുകയായിരുന്നു .പാർട്ടിക്ക് പുതിയ ആഫീസ്
കണ്ടെത്തുകയും ;പോഷക സംഘടനകളെ ശക്തമാക്കുകയും ചെയ്തിരുന്നു .