പുനർജനി: യോഗം ചേർന്നു
കോട്ടയം: ജില്ലാ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയമായവർക്ക് മരുന്നു ലഭ്യമാക്കുന്ന പദ്ധതിയായ 'പുനർജനി'യുടെ ആലോചനായോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്തിൽ ചേർന്നു. അവയവമാറ്റത്തിന് സുമനസുകളുടെ സഹായം ലഭിക്കുന്നുണ്ടെങ്കിലും തുടർചികിത്സയ്ക്കു ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നു യോഗത്തിൽ പങ്കെടുത്ത അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയമായവരുടെ പ്രതിനിധികൾ പറഞ്ഞു.
അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയരായവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ സമിതി രൂപീകരിക്കാൻ യോഗം തീരുമാനിച്ചു.ജില്ലാ കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിഗ് കമ്മിറ്റി ചെയർപേഴ്‌സൺ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ ആശുപത്രി സൂപ്രണ്ട് കെ.എം.സി.എൽ. പ്രതിനിധി, ഡി.പി.എം ജില്ലാ ആശുപത്രി, ജില്ലാ ആശുപത്രി സ്റ്റോർ സൂപ്രണ്ട്, അവയവമാറ്റം നടത്തിയവരുടെ സംഘടനാ പ്രതിനിധികൾ എന്നിവർ അംഗങ്ങളുമാകും.
ഫോട്ടോക്യാപ്ഷൻ:
അവയവമാറ്റ ശസ്ത്രക്രിയക്ക് വിധേയമായവർക്കുള്ള സഹായപദ്ധതി 'പുനർജനി'യുടെ ആലോചനായോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്തിൽ ചേർന്നപ്പോൾ.