സിന്തറ്റിക് പാലിനെതിരേ ബോധവൽക്കരണം വേണം: കേന്ദ്രമന്ത്രി ജോർജ് കുര്യൻ

GEORGEKURIAN

Jun 19, 2024
സിന്തറ്റിക് പാലിനെതിരേ ബോധവൽക്കരണം വേണം: കേന്ദ്രമന്ത്രി ജോർജ് കുര്യൻ
കുമരകം :

സിന്തറ്റിക് പാലുകൾ ഇന്ത്യയിൽ പലയിടങ്ങളിലും വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും ഇതിനെതിരേ ജനങ്ങളെ ബോധവൽക്കരിക്കേണ്ടതുണ്ടെന്നും

കേന്ദ്ര ന്യൂനപക്ഷകാര്യ, മത്സ്യബന്ധന, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ പതിനേഴാം ഗഡുവിന്റെ വിതരണവുമായി ബന്ധപ്പെട്ടു കുമരകം കൃഷി വിജ്ഞാൻ കേന്ദ്രത്തിൽ നടത്തിയ ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം . കേരളത്തിൽ സിന്തറ്റിക് പാലിൻ്റെ ഉൽപാദനം ഇല്ല. പക്ഷേ മറ്റു സംസ്ഥാനങ്ങളിൽ പനീർ പോലുള്ള പാലുൽപ്പന്നങ്ങളിൽ കൃത്രിമ പാലിൻ്റെ ഉൽപാദനം വ്യാപകമാണ്. ഇതിനെതിരേ ബോധവൽക്കരണം നടത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
ഉത്തർപ്രദേശിലെ വാരണാസിയിൽ വച്ചാണ് കിസാൻ സമ്മാൻ നിധിയുടെ പതിനേഴാം ഗഡുവിന്റെ വിതരണം പ്രധാനമന്ത്രി നരേന്ദ്ര മോഡി നിർവഹിച്ചത്. ചടങ്ങിൽ പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ കർഷകർക്കു പങ്കെടുക്കുന്നതിനുള്ള രാജ്യത്തെ അൻപതു ജില്ലകളിലൊന്നായി കോട്ടയത്തെ തെരഞ്ഞെടുത്തിരുന്നു. കുമരകത്തെ കാർഷിക സർവകലാശാല കൃഷി വിജ്ഞാനകേന്ദ്രത്തിലെ ഓഡിറ്റോറിയത്തിൽ സജ്ജമാക്കിയ വേദിയിൽ ആണ് ചടങ്ങിൻ്റെ തൽസമയ സ്ട്രീമിങ് നടന്നത്.
കുമരകം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ. ജോഷി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ ബ്ളോക്ക് പഞ്ചായത്ത് അംഗം കവിതാ ലാലു, കുമരകം കൃഷി വിജ്ഞാൻ കേന്ദ്രം സീനിയർ സയൻ്റിസ്റ്റ് ഡോ. ജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
webdesk As part of the Akshaya News Kerala team, I strive to bring you timely and accurate information on a wide range of topics. Whether it's breaking news, in-depth analysis, or features on cultural events, I'm here to keep you informed and engaged. Our mission is to be your go-to source for everything related to Kerala and its people, delivering news that matters to you. Stay tuned for updates, opinions, and insights from our dedicated team.