ഇനി റോഡപകടങ്ങളില്‍ മരണം സംഭവിച്ചാല്‍ തടവ് ശിക്ഷ ലഭിക്കും
കൊച്ചി: ഭാരതീയ ന്യായ സംഹിത നിലവില്‍ വന്നതോടെ അശ്രദ്ധമൂലമുണ്ടാകുന്ന വാഹന അപകടക്കേസുകളുടെ ശിക്ഷാപരിധി മാറി. അപകടമുണ്ടായി മരിക്കുന്ന സംഭവങ്ങളില്‍ ഡ്രൈവര്‍മാര്‍ നടപടിക്രമങ്ങള്‍ പാലിക്കണം.
ബി.എന്‍.എസ് 106 പ്രകാരം അശ്രദ്ധമൂലം മരണം സംഭവിച്ചാല്‍ അഞ്ചുവര്‍ഷം വരെ തടവു ശിക്ഷയും പിഴയും കിട്ടാമെന്ന് അഡ്വ. ഷെറി ജെ. തോമസ് പറഞ്ഞു.
ജാമ്യം കിട്ടാവുന്ന കുറ്റവുമാണ്. എന്നാല്‍ വാഹനാപകടത്തില്‍ മരണമുണ്ടായാല്‍ പൊലീസ് ഉദ്യോഗസ്ഥനോ മജിസ്ട്രേറ്റിനോ റിപ്പോര്‍ട്ട് ചെയ്യാതെ കടന്നുകളഞ്ഞാല്‍ 10 വര്‍ഷം വരെ ശിക്ഷ കിട്ടാവുന്നതും ജാമ്യം ലഭിക്കാത്തതുമായ കുറ്റമാണ്.
112 ലോ പൊലീസ് സ്റ്റേഷനിലോ അറിയിക്കാം
കേരളത്തില്‍ എമര്‍ജന്‍സി റെസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം പ്രകാരമുള്ള 112 നമ്പറിലോ അപകടം നടന്ന പരിധിയിലുള്ള പൊലീസ് സ്റ്റേഷനിലോ അറിയിക്കാമെന്നാണ് ഉദ്യോഗസ്ഥ തലത്തിലുള്ള മറുപടി. പൊലീസ് സ്റ്റേഷനുകളിലെ ജനറല്‍ ഡയറി എന്‍ട്രി കൂടി ലഭിച്ചാല്‍ റിപ്പോര്‍ട്ട് ചെയ്തതിന് രേഖയുമാകുമെന്ന് അദ്ദേഹം പറഞ്ഞു. എങ്ങനെയാണ് പൊലീസിനെ അറിയിക്കേണ്ടതെന്ന് സര്‍ക്കുലര്‍ ഇറങ്ങിയിട്ടില്ല.