കേരള സ്കൂൾ കലോത്സവം : സ്വർണ കപ്പ് ഘോഷയാത്ര പ്രയാണം തുടങ്ങി

Jan 7, 2026
കേരള സ്കൂൾ കലോത്സവം : സ്വർണ കപ്പ് ഘോഷയാത്ര പ്രയാണം തുടങ്ങി

64-ാമത് കേരള സ്കൂൾ കലോത്സവത്തിൻ്റെ സ്വർണ കപ്പ് ഘോഷയാത്ര പ്രയാണം തുടങ്ങി. മൊഗ്രാലിൽ എ.കെ.എം. അഷ്റഫ് എം.എൽ. ഏ ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാബു അബ്രഹാം അധ്യക്ഷത വഹിച്ചു. കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.പി. അബ്ദുൽ ഖാദർ, വൈസ് പ്രസിഡൻ്റ് ബിൽഖീസ് ,ജില്ലാ പഞ്ചായത്തംഗം അസീസ് കളത്തൂർ , ഡി.ഡി.ഇ ഇൻ ചാർജ് : സത്യഭാമ, വി.എച്ച്.എസ്.സി. അസി. ഡയറക്ടർ ഉദയകുമാരി, കാസർകോട് ഡി.ഇ. ഒ അനിത , പ്രിൻസിപ്പൽ വി.എസ് ബിനി, ഹെഡ് മാസ്റ്റർ ജെ . ജയറാം, വാർഡ് മെമ്പർ ജമീല ഹസൻ, പി.ടി.ഏ പ്രസിഡൻ്റ് ലത്തീഫ് കൊപ്പളം, റിയാസ് കരീം, ഹസീന, നജ്മുന്നിസ ,ആസിഫ് പി. എ , സെഡ് ഏ. മൊഗ്രാൽ, അർഷദ് തവക്കൽ, എം.എ.മൂസ,മാഹിൻ മാസ്റ്റർ, കല്ലമ്പലം നജീബ് , സിറാജുദ്ദീൻ എസ്.എം, ശിഹാബുദ്ദീൻ .കെ , ജാഥാ ക്യാപ്റ്റൻ ഗിരീഷ് ചോലയിൽ തുടങ്ങിയവർ പ്രസംഗിച്ചു. ആദ്യ സ്വീകരണ കേന്ദ്രമായ ചെമ്മനാട് ജമാഅത്ത് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങ് സി.എച്ച്. കുഞ്ഞമ്പു എം. എൽ. ഏ ഉദ്ഘാടനം ചെയ്തു. മാനേജർ സി. ടി. അഹമ്മദലി , ചെമ്മനാട് പഞ്ചായത്ത് പ്രസിഡൻ്റ് ആയിഷ അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു.സ്വര്‍ണ കപ്പ് എട്ടരയോടെ ചെമ്മനാട് സി ജെ.എച്ച്.എസ്എസിലും ഒന്‍പതിന് ഹോസ്ദുര്‍ഗ് ജി.എച്ച്.എസ് എസില്‍ എത്തും. അവിടെനിന്നും പത്തുമണിയോടെ പയ്യന്നൂര്‍ കരിവെള്ളൂര്‍ എ.വി.എസ്.ജി.വി.എച്ച്.എസ്.എസില്‍ എത്തുന്നതോടെ സ്വര്‍ണകപ്പ്പ്രയാണം ജില്ലാ അതിര്‍ത്തി കടക്കും.