നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം വികസന ക്ഷേമ പഠന പരിപാടി കാസർകോട് ജില്ലാതല ഉദ്ഘാടനം വിഖ്യാത ശില്പി കാനായി കുഞ്ഞിരാമൻ നിർവ്വഹിച്ചു

Jan 2, 2026
നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം വികസന ക്ഷേമ പഠന പരിപാടി കാസർകോട് ജില്ലാതല ഉദ്ഘാടനം  വിഖ്യാത ശില്പി കാനായി കുഞ്ഞിരാമൻ നിർവ്വഹിച്ചു

നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം വികസന ക്ഷേമ പഠന പരിപാടി കാസർകോട് ജില്ലാതല ഉദ്ഘാടനം വിഖ്യാത ശില്പി കാനായി കുഞ്ഞിരാമന്റെ കാഞ്ഞങ്ങാടുള്ള വസതിയിൽ എത്തി അഭിപ്രായ ശേഖരണം നടത്തി. ജില്ലാ കലക്ടർ കെ ഇമ്പശേഖർ നിർവഹിച്ചു. കാസർകോട് ജില്ലയിൽ ഫൈൻ ആർട്സ് കോളേജ് സ്ഥാപിക്കണമെന്ന് കാനായി കുഞ്ഞിരാമൻ പറഞ്ഞു ' തൃശ്ശൂരിന് വടക്ക് സർക്കാർ ഫൈൻ ആർട്സ് കോളേജുകൾ ഇല്ല - അതിനാവശ്യമായ എല്ലാ സഹായവും നൽകുമെന്ന് കാനായി പറഞ്ഞു ' രക്ഷിതാക്കളുടെ താല്പര്യങ്ങൾക്ക് അല്ല കുട്ടികളുടെ താല്പര്യത്തിന് അനുസരിച്ചുള്ള പഠനരീതിയ്ക്ക് പ്രാമുഖ്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു.