78–ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഭാരതം , കനത്ത സുരക്ഷയിൽ ന്യൂ ദൽഹി
New Delhi under heavy security
ന്യൂദല്‍ഹി: സ്വാതന്ത്ര്യദിനാഘോഷത്തിനൊരുങ്ങി രാജ്യം. ചെങ്കോട്ടയില്‍ നാളെ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പതാക ഉയര്‍ത്തി രാഷ്‌ട്രത്തെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയായി നരേന്ദ്രമോദി മൂന്നാംതവണ സത്യപ്രതിജ്ഞ ചെയ്തശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിനമാണിത്.വികസിത ഭാരതം @2047 എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിന്റെ പ്രമേയം. 6000 പേർ പ്രത്യേക അതിഥികളായി നാളത്തെ ചടങ്ങിൽ പങ്കെടുക്കും. യുവാക്കളും, വിദ്യാർഥികളും ഗോത്രവിഭാഗത്തിൽപ്പെട്ടവരും, കർഷകരും, സ്ത്രീകളുമെല്ലാം പ്രത്യേക അതിഥികളുടെ കൂട്ടത്തിലുണ്ട്. പാരിസ് ഒളിംപിക്സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചവർക്കും ചടങ്ങിലേക്ക് ക്ഷണമുണ്ട്. ചെങ്കോട്ടയിലെത്തുന്ന പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സ്വീകരിക്കും.
ചെങ്കോട്ട ഉള്‍പ്പെടെ ദല്‍ഹിയിലെ തന്ത്രപ്രധാന മേഖലകളിലെല്ലാം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പോലീസ് നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ചെങ്കോട്ടയിലും സമീപപ്രദേശങ്ങളിലും നിലവിലുള്ളതിന് പുറമെ പ്രത്യേകം സിസിടിവി ക്യാമറകളും സുരക്ഷയ്‌ക്കായി സ്ഥാപിച്ചിട്ടുണ്ട്. ഒന്നിലധികം തലങ്ങളിലുള്ള സുരക്ഷാ പരിശോധന നിലവിലുണ്ട്. ചില റോഡുകളില്‍ ഗതാഗത നിയന്ത്രണമുണ്ട്.
പാര്‍ക്കിങ് നിനിശ്ചിതസ്ഥലങ്ങളില്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്. ഡ്രോണുകള്‍, പട്ടങ്ങള്‍, ബലൂണുകള്‍ എന്നിവയുടെ ഉപയോഗം നിരോധിച്ചു. സുരക്ഷയ്‌ക്കായി കൂടുതല്‍ ഉദ്യോഗസ്ഥരെയും വിന്യസിച്ചിട്ടുണ്ട്.