പൂക്കളത്തിലും വയനാടിനെ ചേർത്ത് പിടിച്ച് കണ്ണൂർ സെൻട്രൽ ജയിൽ

വയനാട് ഉരുൾ പൊട്ടലിനിടെ ആനയുടെ കാലിൽ പിടിച്ച് രക്ഷപെട്ട സ്ത്രീയുടെയും കുട്ടിയുടെയും ചിത്രം ഓണ പൂക്കളത്തിൽ ഉൾപ്പെടുത്തി കണ്ണൂർ സെൻട്രൽ ജയിലിലെ അന്തേവാസികൾ . ശ്രീജിത് , മുബഷിർ,രവീന്ത്രൻ, ദിൽനേഷ് എന്നിവർ ചേർന്നാണ് പൂക്കളം തയ്യാറാക്കിയത്. നേരത്തെ 5,60,619 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയും കണ്ണൂർ ജയിലിലെ അന്തേവാസികൾ നൽകിയിരുന്നു.*