വയോജന ആയുർവേദ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 9ന്

Sep 8, 2024
വയോജന ആയുർവേദ മെഡിക്കൽ ക്യാമ്പ്  സെപ്റ്റംബർ 9ന്

       സർക്കാരിന്റെ നാലാം നൂറുദിന പരിപാടിയോടനുബന്ധിച്ച് ഭാരതീയ ചികിത്സാവകുപ്പും നാഷണൽ ആയുഷ് മിഷനും സംയുക്തമായി ജില്ലയിൽ ആയുർവേദ വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം വി കെ പ്രശാന്ത് എംഎൽഎ നിർവഹിക്കും. കിണവൂർ വാർഡിലെ നാലാഞ്ചിറയിലുള്ള സാംസ്കാരിക നിലയത്തിലാണ് ക്യാമ്പ് നടക്കുന്നത്. രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാണ് ക്യാമ്പ്. പ്രേമേഹ രോഗ നിർണയം, നേത്രരോഗ പരിശോധന, വിളർച്ച രോഗ നിർണയം, വാർദ്ധക്യജന്യ രോഗ ചികിത്സകൾ, രക്ത പരിശോധന എന്നിവ ക്യാമ്പിന്റെ ഭാഗമായി നടക്കും. തുടർ ചികിത്സകളും ഔഷധങ്ങളും ചെട്ടിവിളാകം സർക്കാർ ആയുർവേദ ഡിസ്പെൻസറി നിന്നും ലഭിക്കും. ചടങ്ങിൽ കിണവൂർ വാർഡ് കൗൺസിലർ സുരകുമാരി അധ്യക്ഷയായിരിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അജിത അതിയേടത്ത് മുഖ്യപ്രഭാഷണം നടത്തും. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഷൈജു കെ. എസ് പദ്ധതി വിശദീകരിക്കും. പാതിരാപ്പള്ളി കൗൺസിലർ കസ്തൂരി, ചെട്ടിവിളാകം കൗൺസിലർ മീനാ ദിനേശ്, , സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ശിവകുമാരി.പി, , ജി. എ. ഡി ചെട്ടിവിളാകം മെഡിക്കൽ ഓഫീസർ ഡോ. ആനന്ദ് കെ. ജി എന്നിവരും പങ്കെടുക്കും.